
സ്വയംതൊഴിൽ വായ്പ :
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പ പദ്ധതിയിലേക്ക് ജില്ലയിലെ എസ്സി, എസ്ടി വിഭാഗക്കാരായ തൊഴിൽരഹിതരായ യുവതി–യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 9400068513
അധ്യാപകർ
തളിപ്പറമ്പ് ∙ തളിപ്പറമ്പ് ഗവ.യുപി സ്കൂളിൽ എൽപി എസ്ടി താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കെടെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച 21ന് 9ന് സ്കൂൾ ഓഫിസിൽ നടക്കും.
9995944456. മലപ്പട്ടം ∙ എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ നിയമനം. അഭിമുഖം 21ന് 10നു നടക്കും.
ഗെസ്റ്റ് ലക്ചറർ
ചൊക്ലി ∙ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.കോളജിൽ മലയാളം ഗെസ്റ്റ് ലക്ചററെ നിയമിക്കുന്നു.
യുജിസി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് യോഗ്യത നേടിയിരിക്കണം. നെറ്റ്, പിഎച്ച്ഡിയുള്ളവരുടെ അഭാവത്തിൽ 55% മാർക്കോടെ ബിരുദാനന്തതര ബിരുദമുള്ളവരെയും പരിഗണിക്കും.
അഭിമുഖം 23ന് 10ന് കോളജിൽ. 9188900210
ഐഎച്ച്ആർഡി കോളജിൽ പ്രവേശനം
∙ഐഎച്ച്ആർഡി ചീമേനി കോളജിൽ ബിരുദ ബിരുദാനന്തര കോഴ്സുകളിൽ ഒന്നാം വർഷത്തിൽ കോളജ് നേരിട്ട് നടത്തുന്ന 50 ശതമാനം സീറ്റുകളിൽ ഒഴിവുള്ളവയിൽ പ്രവേശനം നടത്തുന്നു.
ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോഓപ്പറേഷൻ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് എന്നിവയിലാണ് സീറ്റൊഴിവ്. ഫോൺ: 8547005052.
ഐടിഐ പ്രവേശനം
കുറുമാത്തൂർ ഗവ.
ഐടിഐയിൽ 2 വർഷ മെക്കാനിക് അഗ്രികൾചറൽ മെഷിനറി, ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡുകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർക്കുള്ള കൗൺസലിങ് നാളെ രാവിലെ 10.30ന് നടക്കും. ഈഴവ/തീയ്യ- 200, ഒബിഎച്ച് – 190, ഓപ്പൺ കാറ്റഗറി -200, മുസ്ലിം-200, എസ്സി -170, എസ്ടി -150 ഇൻഡക്സ് മാർക്കും അതിന് മുകളിലുള്ളവരും അപേക്ഷ നൽകിയ മുഴുവൻ പെൺകുട്ടികളും ഇഡബ്ല്യുഎസ്, ടിഎച്ച്എസ് വിഭാഗത്തിൽപെട്ട
മുഴുവൻ പേരും എത്തണം. 9947911536.
ക്ലാർക്ക് നിയമനം
കല്യാശ്ശേരി പഞ്ചായത്തിൽ അസി.
എൻജിനീയറുടെ ഓഫിസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. ഡിഗ്രി / ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
22ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം.
നഴ്സ് ഒഴിവ്
പെരിങ്ങോം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ സ്റ്റാഫ് നഴ്സിന്റെ താൽക്കാലിക ഒഴിവ്. 28ന് മുൻപ് അപേക്ഷിക്കണം.
8848554706
പ്രിന്റിങ് കോഴ്സ്
∙സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സിആപ്റ്റും സംയുക്തമായി കോഴിക്കോട് ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷത്തെ പിഎസ്സി അംഗീകൃത സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിന് 30 വരെ അപേക്ഷിക്കാം. പ്ലസ്ടു/വിഎച്ച്എസ്സി/ പ്രീഡിഗ്രി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
ഫോൺ :0495 2723666, 9496882366 www.captkerala.com
അപേക്ഷ ക്ഷണിച്ചു
തളിപ്പറമ്പ് ∙ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുതുതായി ആരംഭിച്ച ബിസിഎ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 21 വരെ സ്വീകരിക്കും. 0460 2200128.
ബിസിഎ സീറ്റ് ഒഴിവ്
ശ്രീകണ്ഠപുരം ∙ എസ്ഇഎസ് കോളജിൽ (അൺഎയ്ഡഡ്) ബിസിഎ ഡിഗ്രി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
താൽപര്യമുള്ളവർ കോളജ് ഓഫിസുമായി ബന്ധപ്പെടണം. 8156997711, 8156997722.
സീറ്റ് ഒഴിവ്
തലശ്ശേരി ∙ കുണ്ടൂർമലയിലെ ടെലിച്ചറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബികോം ഫിനാൻസ്, ബികോം കോഓപ്പറേഷൻ, ബിബിഎ, ബിഎ ഇംഗ്ലിഷ് കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റുകളിൽ ഏതാനും ഒഴിവുണ്ട്.
ബിസിഎ, ബികോം (ലോജിസ്റ്റിക്) കോഴ്സുകളിലേക്കുള്ള പ്രവേശനം അടുത്ത ദിവസം ആരംഭിക്കും. ഫോൺ: 9847904444 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]