
അരവഞ്ചാൽ ∙ പെരിങ്ങോം വയക്കര പഞ്ചായത്തിലെ അരവഞ്ചാൽ, കണ്ണങ്കൈ പ്രദേശങ്ങളിൽ കഴിഞ്ഞദിവസം രാത്രിയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വ്യാപകമായ കൃഷിനാശം. കണ്ണങ്കൈയിലെ ഒരു കുടുംബത്തിന്റെ കൈവശമുള്ള ഏക്കർ കണക്കിന് കൃഷിത്തോട്ടമാണ് കാറ്റിൽ നിലം പൊത്തിയത്.
കണ്ണങ്കൈയിലെ സി.പി.മുഹമ്മദ് കുഞ്ഞി, ടി.പി.സഫിയഉമ്മ, ഇ.വി.പി.സുബൈദ, ടി.പി.സൽമ, ഇ.വി.പി.മുഹമ്മദ്, മുനീർ , മുഹമ്മദ് അസലം, എന്നിവരുടെ തെങ്ങ്, കമുക്, കുരുമുളക്,റബർ എന്നിവ പൂർണമായും നശിച്ചനിലയിലാണ്.
450 കമുക്, 18 പിലാവ്,150 റബർ, 10 തെങ്ങ്, വാഴത്തോട്ടം എന്നിവ നശിച്ചിട്ടുണ്ട്.
രാത്രി 9 നാണ് നാടിനെനടുക്കിയ ചുഴലി ആഞ്ഞടിച്ചത്. കണ്ണങ്കൈയിലെ തൈവളപ്പിൽ ധനഞ്ജയന്റെ വീടിന്റെ ഓടുകൾ പാറിപ്പോയി.
അരവഞ്ചാൽ കണ്ണങ്കൈ പഞ്ചായത്ത് എംസിഎഫ് റോഡിൽ മരം പൊട്ടിവീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി. ജനപ്രതിനിധികളും, റവന്യു അധികൃതരും സംഭവ സ്ഥലം സന്ദർശിച്ചു.
5ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറയുന്നു.
പുഴകൾ കരകവിഞ്ഞു; കൃഷിയിടങ്ങളിൽ വെള്ളം കയറി
ചെറുപുഴ∙ കനത്ത മഴയിൽ പുഴകളും തോടുകളും കരകവിഞ്ഞൊഴുകി. തേജസ്വിനിപ്പുഴയും തിരുമേനിപ്പുഴയും കരകവിത്തൊഴുകിയതിനെ തുടർന്നു പാണ്ടിക്കടവ്, മുളപ്ര ഭാഗങ്ങളിലെ കൃഷിയിടങ്ങളിലും മുളപ്ര തടയണയുടെ മുകളിലും വെള്ളം കയറി.
ബുധനാഴ്ച വൈകിട്ട് ആരംഭിച്ച മഴയ്ക്ക് വ്യാഴാഴ്ച പുലർച്ചെയാണ് ശമനമുണ്ടായത്. മഴ പെയ്തത് രാത്രിയായതിനാൽ പുഴയിലും തോടുകളിലും വെള്ളം കയറിയത് ആരും അറിഞ്ഞിരുന്നില്ല.
രാവിലെയാണു പലരും പുഴകൾ കര കവിഞ്ഞൊഴുകിയ വിവരം തന്നെ അറിയുന്നത്.
മുളപ്ര തടയണയുടെ മുകളിലൂടെ വെള്ളം ഒഴുകിയതിനെ തുടർന്നു വിശ്വാസികൾക്ക് രാവിലെ പള്ളിയിലും ക്ഷേത്രത്തിലും എത്താൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇതിനുപുറമെ കന്നുകാലി കർഷകർക്ക് പാൽ സൊസൈറ്റിയിൽ എത്തിക്കാനും സാധിച്ചില്ല.
രാവിലെ ആറരയോടെയാണു പുഴകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയത്.
വണ്ണാത്തിപ്പുഴ കരകവിഞ്ഞു; വെള്ളക്കെട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
മാതമംഗലം∙ കനത്ത മഴയെ തുടർന്ന് വണ്ണാത്തിപ്പുഴ കരകവിഞ്ഞു. മാതമംഗലം – പിലാത്തറ റോഡിൽ മാതമംഗലം ഭാഗത്ത് റോഡിലുണ്ടായ വെള്ളക്കെട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ കൃഷിയിടവും വീടും പരിസരവും വെള്ളത്തിലായി. മാതമംഗലം പുനിയങ്കോട് നീലിയാർ ഭഗവതി ക്ഷേത്രം സമീപത്തെ റോഡിലും മാതമംഗലം വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിനു സമീപത്തെ റോഡിലും വെള്ളം കയറി ഇന്നലെ ഉച്ചവരെ ഗതാഗതം നിലച്ചു.
വാഹനങ്ങളെ വഴി തിരിച്ചു വിട്ടു.
സമീപത്തെ കടകളിലും വീടുകളിലും വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാർ വിടൊഴിഞ്ഞു. മഴയുടെ ശക്തി കുറഞ്ഞതിനാൽ ഇന്നലെ വൈകിട്ട് വെള്ളം റോഡിൽ നിന്നും ഒഴിഞ്ഞു. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കൈതപ്രം ഗ്രാമം വെള്ളത്തിനടിയിലായി.
വണ്ണാത്തിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ വീടുകളിലേക്കും പറമ്പുകളിലേക്കും വെള്ളം ഇരച്ചു വന്നതോടെ ഒട്ടേറെ പേർ വീട് വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറി. വാഹനങ്ങളെയും പശുക്കളെയും മാറ്റാനാവാത്തത് പ്രദേശവാസികളെ പ്രയാസത്തിലാക്കി.
കാർഷിക വിളകളും മഴയിൽ നശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]