
ഇരിട്ടി ∙ മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമാകുന്ന ആറളത്ത് അവ ലഘൂകരിക്കാൻ തങ്ങളാൽ കഴിയുന്ന മാതൃകാ പ്രവർത്തനം നടത്ത കൊട്ടിയൂർ റേഞ്ചിലെയും ആറളം ആർആർടിയിലെയും ആറളം വൈൽഡ് ഡിവിഷനിലെയും ജീവനക്കാരുടെ കൂട്ടായ്മ. ‘മിഷൻ ഫെൻസിങ് ഡേ’ എന്നു പേരിട്ട
ദൗത്യത്തിലൂടെ പൂർത്തിയാക്കാനായത് 3.5 സോളർ തൂക്കുവേലി. അനെർട്ട് അടുത്തിടെ ജില്ലാ പഞ്ചായത്ത്–ആറളം പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നിർമിച്ച ചെലവ് കണക്കിലെടുത്താൽ ‘36 ലക്ഷം രൂപയുടെ പ്രവൃത്തി.’
നിലവിൽ ഉപയോഗശൂന്യമെന്നു കരുതിയിരുന്ന ഫെൻസിങ് സാമഗ്രികളും ‘മിഷൻ സോളർ ഫെൻസിങ് ടൂൾ റൂമി’ൽ സംഭരിച്ചിരുന്ന സാമഗ്രികളും ഉപയോഗിച്ചാണ് കോട്ടപ്പാറ മുതൽ പൂക്കുണ്ട് വരെ 3.5 കിലോമീറ്ററില് തൂക്കുവേലി പണിതത്. ആനമതിൽ നിർമിക്കുന്ന അതിർത്തി ഉപയോഗപ്പെടുത്താൻ കഴിയാത്തതിനാൽ സോളർ തൂക്കുവേലിക്കു ദൂരംകൂടിയിട്ടുണ്ട്.
ആനമതിൽ വിടവുകളിലും താൽക്കാലിക തൂക്കുവേലി മിഷന്റെ ഭാഗമായി പൂർത്തിയാക്കും.
ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, കൊട്ടിയൂർ റേഞ്ചർ ടി.
നിധിൻരാജ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിൽ 30 അംഗം സംഘമാണ് മിഷൻ ഫെൻസിങ് ഡേയുടെ ഭാഗമായത്.
രാവിലെയും വൈകിട്ടും പരിശോധന നടത്തും
വള്ളിപ്പടർപ്പുകൾ കയറിയാലും ആന ഉണങ്ങിയ മരക്കമ്പുകൊണ്ടു അടിച്ചുപൊട്ടിച്ചാലും മരം കാറ്റിൽ വീണാലും വൈദ്യുതി പ്രവാഹം നിലച്ച് ഉപയോഗശൂന്യമാകും. ഇതുണ്ടാവാതിരിക്കാൻ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ആർആർടി, വൈൽഡ് ലൈഫ് വിഭാഗം പരിശോധന നടത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകണം.
ടിആർഡിഎം ഏർപ്പെടുത്തിയ 2 പേരുടെ നിരീക്ഷണത്തിനു പുറമേയാണിത്. കൊട്ടിയൂർ റേഞ്ച് അപ്രതീക്ഷിത പരിശോധനയും നടത്തും.
വർഷങ്ങളായി മേഖലയിലെ പ്രധാന വെല്ലുവിളിയായ കാട്ടാന ശല്യത്തിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടം എന്ന നിലയിൽ ദൗത്യം ആസൂത്രണം ചെയ്തത്.
എല്ലാ ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് ഉദ്യമത്തെ വിജയത്തിലെത്തിച്ചത്. മനുഷ്യന്റെ ജീവനും സ്വത്തിനും വന്യജീവികളുടെ സുരക്ഷയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടരും.
ടി.നിധിൻരാജ് റേഞ്ചർ, കൊട്ടിയൂർ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]