
കണ്ണൂർ ജില്ലയിൽ ഇന്ന് (18-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
പള്ളിക്കുന്ന്∙ മൂകാംബിക റോഡ്, റോയൽ വ്യൂ അപ്പാർട്മെന്റ്, അധികാരി, മൂകാംബിക ടെംപിൾ ട്രാൻസ്ഫോമർ പരിധി 10.30– 3.00.
കുടുംബസംഗമം 20ന്
തളാപ്പ്∙ ഭക്തിസംവർധിനിയോഗം കുടുംബസംഗമം തളാപ്പ് സുന്ദരേശ്വര ക്ഷേത്രം പരിസരത്തെ ദിവ്യശ്രീ ചൈതന്യ സ്വാമി ഹാളിൽ 20ന് രാവിലെ 9.30 മുതൽ നടക്കും. സ്വാമി അദ്വൈതാനന്ദ തീർഥ ശിവഗിരിമഠം ഉദ്ഘാടനം ചെയ്യും. നവതി ആദര പരിപാടി, കലാപരിപാടികൾ എന്നിവ നടക്കും.
സെവൻസ് ടൂർണമെന്റ് സമാപിച്ചു
മാത്തിൽ∙ ഡിവൈഎഫ്ഐ കാങ്കോൽ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ കാങ്കോൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. രാമന്തളി എംഎഫ്സി ജേതാക്കളായി. പയ്യന്നൂർ മലബാർ ബസ് രണ്ടാം സ്ഥാനം നേടി. ടി.ഐ.മധുസൂദനൻ എംഎൽഎ ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.പി.സിദിൻ അധ്യക്ഷത വഹിച്ചു.