കണ്ണൂർ ∙ നടുവിലിൽ ടാപ്പിങ്ങ് തൊഴിലാളിയെ റബർ തോട്ടത്തിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിത്തട്ടിന് സമീപത്തെ മേലാട്ട് സാലു (59) ആണ് മരിച്ചത്.
അവിവാഹിതനായ സാലു ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.
ബന്ധു പ്രഭാത ഭക്ഷണം നൽകാനെത്തിയപ്പോഴാണ് ബെഡ് റൂമിൽ കട്ടിലിനു താഴെ കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് സമീപവാസികളെയും പൊലീസിനെയും വിവരമറിയിച്ചു.
തുടർന്നു നടത്തിയ പരിശോധനയിൽ മുഖത്ത് പരുക്കേറ്റതായി കണ്ടെത്തി. വീടിന്റെ ഹാളിൽ ഉൾപ്പെടെ രക്തക്കറയുണ്ട്.
ഒറ്റക്കു താമസിക്കുന്നതിനാൽ പലരും ഈയാൾക്കൊപ്പം മദ്യപിക്കാനായി വീട്ടിൽ എത്താറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

