കേളകം ∙ നാനാനിപൊയിൽ ജലനിധി പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വലിയ തോതിൽ ശുദ്ധജലം റോഡിൽ പരന്നൊഴുകി പാഴാകുന്നതായും വീട്ടുമുറ്റങ്ങളിലേക്ക് വ്യാപിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകി ആറ് മാസം കഴിഞ്ഞിട്ടും പരിഹാരം കാണാൻ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
വിദ്യാർഥികൾ അടക്കം നിരവധി പേർ സഞ്ചരിക്കുന്ന റോഡിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്.
പൈപ്പ് ലൈൻ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിരുന്നു. പരിശോധിക്കാനെത്തിയ ഓവർസീയർ, പ്രദേശവാസികളോട് കയർത്ത് സംസാരിച്ചതായും അപമര്യാദയായി പെരുമാറിയതായും നാട്ടുകാർ പറയുന്നു. കാൽനട
യാത്രയ്ക്കു തടസ്സമായതിനാൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

