ഇരിക്കൂർ∙ സ്ലാബുകളിലെയും സ്പാനുകൾക്കിടയിലെയും ടാറിങ് തകർന്ന് മുനമ്പ് കടവ് പാലം വഴിയുള്ള യാത്ര ദുരിതപൂർണമായിട്ടും നവീകരിക്കാൻ നടപടിയില്ല. മിക്ക ഭാഗത്തെയും ടാറിങ് തകർന്നു വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
3 സ്പാനുകൾക്കിടയിലെ ടാറിങ് തകർന്ന് വിള്ളൽ വീണു. നടന്നുപോകുമ്പോൾ സ്പാനുകൾക്കിടയിൽ കാൽ കുരുങ്ങുന്ന വിധത്തിലാണു വിള്ളലുള്ളത്.
പാലത്തിന്റെ നമ്പ്രം ഭാഗത്തും മധ്യ ഭാഗത്തും ഒന്നര മീറ്ററിലേറെ നീളത്തിൽ ടാറിങ് തകർന്നിട്ടുണ്ട്.
ഈ ഭാഗത്തെത്തുമ്പോൾ കുഴികളിൽ അകപ്പെടാതിരിക്കാൻ വാഹനങ്ങൾ മറുഭാഗത്തു കൂടി പോകുന്നതു വൻ അപകട ഭീഷണി ഉയർത്തുകയാണ്.
ഇരുചക്ര വാഹനങ്ങളാണു കൂടുതൽ ദുരിതമനുഭവിക്കുന്നത്
തളിപ്പറമ്പ്, കണ്ണൂർ ഭാഗത്തേക്കുളള പത്തോളം ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും ഇതുവഴി പോകുന്നുണ്ട്. രണ്ടാഴ്ച മുൻപ് പാലത്തിൽ സ്ഥാപിച്ച അലങ്കാര വിളക്കുകളുടെ ഉദ്ഘാടനം നടന്നെങ്കിലും പാലം നവീകരിക്കാൻ നടപടിയൊന്നുമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

