ചെറുപുഴ ∙ ചെറുപുഴ ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ് വിളക്ക് പ്രവർത്തനക്ഷമമായത് യാത്രക്കാർക്ക് അനുഗ്രഹമായി. ടി.ഐ.മധുസൂദനൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചു സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് കഴിഞ്ഞ ദിവസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രകാശിച്ചു തുടങ്ങിയതാണു യാത്രക്കാർക്ക് അനുഗ്രഹമായത്.
വർഷങ്ങളായി സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിലായിരുന്നു ചെറുപുഴ ബസ് സ്റ്റാൻഡ്. ബസ് സ്റ്റാൻഡിൽ വെളിച്ചമില്ലാത്തതിനാൽ രാത്രികാലങ്ങളിൽ ബസ് ജീവനക്കാരും യാത്രക്കാരും അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
ബസ് സ്റ്റാൻഡിൽ വെളിച്ചമില്ലാത്തതിനാൽ അതിരാവിലെ ചെറുപുഴ ബസ് സ്റ്റാൻഡിലെത്തുന്ന ദീർഘദൂര ബസ് യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിച്ചിരുന്നത്.
ഇതിനുപുറമെ ബസ് സ്റ്റാൻഡിൽ വെളിച്ചമെത്തിയതോടെ തെരുവുനായ്ക്കളുടെ ശല്യവും കുറഞ്ഞിട്ടുണ്ട്. ഹൈമാസ്റ്റ് വിളക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം വരുംദിവസങ്ങളിൽ നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]