അധ്യാപക ഒഴിവ്
കണ്ണൂർ ∙ ഗവ. ടിടിഐ (മെൻ) ആൻഡ് മോഡൽ യുപി സ്കൂളിൽ അറബിക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അഭിമുഖം നാളെ രാവിലെ 11നു സ്കൂൾ ഓഫിസിൽ. ചാലോട് ∙ എടയന്നൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറബിക് (ജൂനിയർ) വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 21ന് രാവിലെ 11ന് നടക്കും.
വൈദ്യുതി മുടക്കം
ചൊവ്വ ∙ കിഴുന്ന പള്ളി, കിഴുന്ന പാറ, ജവാൻ സജിത്ത് റോഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 8.30– 11, ആലിങ്കീൽ, ജി സൺസ് 1,2,ബ്ലോക്ക് ഓഫിസ്, ഭഗവതിവില്ല, നാടാൽ വായനശാലയുടെ ബ്ലോക്ക് ഭാഗം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 10 – 2, ഉറുമ്പച്ചൻ കോട്ടം, ഏഴര, സലഫി പള്ളി, മുനമ്പ്, ബത്ത മുക്ക്, നാറാണത് പാലം എന്നിവിടങ്ങളിൽ 12– 2, മുണ്ടയാട് ട്രാൻസ്ഫോമറിന്റെ സബ് സ്റ്റേഷൻ ഭാഗം 9– 6
കണ്ണൂർ ∙ എസ്പിസിഎ റോഡ് 9.15 – 10.30
ഏച്ചൂർ ∙വിആർ കോംപ്ലക്സ്, ഏച്ചൂർ ബസാർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 10–1
രക്തദാന ക്യാംപ് 20ന്
ഇരിട്ടി ∙ തലശ്ശേരി ജനറൽ ആശുപത്രി, ഇരിട്ടി ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ 20ന് 9.30 മുതൽ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാംപ് നടത്തുന്നു.
രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർ 9497379646 എന്ന നമ്പറിൽ ബന്ധപ്പെടണം. കുടുംബസംഗമം 19ന്
കണ്ണൂർ ∙ ഭാരതീയ വിചാര കേന്ദ്രം കണ്ണൂർ സ്ഥാനീയ സമിതിയുടെ സരസ്വതി ദക്ഷിണ കുടുംബ സംഗമം 19ന് ചിറക്കൽ ശ്രീമംഗലം കൊട്ടാരത്തിൽ നടക്കും.
പലേരിയിൽ 19ന് നാഗപൂജ
കാവിൻമൂല ∙ പലേരി അമ്പലത്തിൽ 19ന് 10.30ന് നാഗപൂജയും നീരും പാലും വഴിപാടും ഉണ്ടാകും.
പുത്തരിവെള്ളാട്ടവും പോതിത്തിറയും
ബാവോട് ∙ ബാവോട് മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി വെള്ളാട്ടവും പോതിത്തിറയും നാളെ നടക്കും. ഉച്ചയ്ക്ക് മലയിറക്കൽ, തുടർന്ന് പോതിയുടെ വെള്ളാട്ടം, വൈകിട്ട് മുത്തപ്പൻ വെള്ളാട്ടം, 6.30ന് പോതിത്തിറ.
വികസന സദസ്സ് നാളെ
കണ്ണപുരം ∙ ചെറുകുന്ന് പഞ്ചായത്ത് വികസന സദസ്സ് നാളെ 2ന് താവത്ത് ബാങ്ക് ഓഡിറ്റോറിയത്തിൽ എം.വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
സിനർജി കൺവൻഷൻ 20ന്
കണ്ണൂർ ∙ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സമസ്ത എംപ്ലോയീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സിനർജി 25 സ്പെഷൽ കൺവൻഷൻ 20ന് 9 മുതൽ കണ്ണൂർ ഇസ്ലാമിക് സെന്ററിൽ നടത്തും. പി.പി.ഉമർ മുസല്യാർ ഉദ്ഘാടനം ചെയ്യും.
ആലോചനായോഗം പി.ടി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]