തലശ്ശേരി ∙ നഗരത്തിലെ പ്രധാനപ്പെട്ട റോഡുകൾ പൊട്ടിപ്പൊളിഞ്ഞുതോടെ വാഹനയാത്ര ദുഷ്കരമാകുന്നതായി പരാതി.
എൻസിസി റോഡ്, മേലൂട്ട് മടപ്പുര റോഡ്, ചിറക്കര ജംക്ഷൻ, ട്രാഫിക് പൊലീസ് സ്റ്റേഷനു മുൻവശം എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത രീതിയിൽ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷന്റെ മുന്നിലുള്ള റോഡ് പൈപ്പിടാനായി പൊളിച്ചിരുന്നു.
പിന്നീട് പഴയനിലയിലാക്കിയിട്ടില്ല.
റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (ഐഎൻടിയുസി) 2 തവണ ധർണ നടത്തിയിരുന്നു. 2 ലക്ഷം രൂപ ടെൻഡർ പാസായെന്നും ഉടനെ ശരിയാക്കുമെന്നും അധികൃതർ പറഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.
പക്ഷേ, നടപടിയുണ്ടായില്ല. മണവാട്ടി ജംക്ഷനിൽനിന്ന് മഞ്ഞോടിയിൽ പോകാനുള്ള റോഡിലും നിറയെ കുഴികളാണ്.
ഇതുകാരണം ഗതാഗതക്കുരുക്കുമുണ്ട്.
മഴയുടെ ശക്തി കുറഞ്ഞിട്ടും റോഡ് നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു തലശ്ശേരി താലൂക്ക് നാഷനൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (ഐഎൻടിയുസി) പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ജനറൽ സെക്രട്ടറി എൻ.കെ.രാജീവ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]