
മയ്യിൽ ∙ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തണമെങ്കിൽ കുഴികൾ താണ്ടേണ്ട
അവസ്ഥയെന്ന് വിദ്യാർഥികളും രക്ഷിതാക്കളും. പൊതുറോഡിൽ സ്കൂളിനു മുൻവശവും സമീപവുമാണ് വൻകുഴികൾ നിലകൊള്ളുന്നത്. സ്കൂളിന്റെ മുൻവശം പ്രധാന കവാടത്തിനു സമീപം ഫുട്പാത്തിനോടു ചേർന്നും റോഡിനു മധ്യത്തിലും സ്കൂൾ മൈതാനിയിലേക്ക് കടന്നുപോകുന്ന ഗേറ്റിനു സമീപം ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപവും സ്കൂളിനു അരികിൽ മറ്റൊരു ഭാഗത്തുള്ള ബസ് സ്റ്റാൻഡിലുമാണ് അപകടങ്ങൾക്ക് കാരണമായ കുഴികളുള്ളത്.
സ്റ്റാൻഡിൽ ഇന്റർലോക്ക് തകർന്നും മറ്റിടങ്ങളിൽ ടാറിങ് തകർന്നുമാണ് ചതിക്കുഴികൾ രൂപപ്പെട്ടത്.
ആഴമേറിയ കുഴികളിൽ മലിനജലം നിറഞ്ഞിരിക്കുന്നതിനാൽ കുഴികൾ അപകടങ്ങൾക്കു കാരണമാകുന്നതായി യാത്രക്കാർ പറയുന്നു. കുഴികൾ അടച്ച് വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ നേരിടുന്ന യാത്രാപ്രശ്നം പരിഹരിക്കണമെന്നു വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]