
രയറോം∙ ആലക്കോട് പഞ്ചായത്തിലെ പത്തായക്കുണ്ട്- പള്ളിപ്പടി റോഡിലൂടെയുള്ള യാത്ര ദുരിതവും സാഹസികവുമായി. ജലജീവൻ പദ്ധതിയുടെ പൈപ്പിടാൻ റോഡരികിൽ ആഴത്തിൽ കുഴിച്ചതാണ് ദുരവസ്ഥയ്ക്ക് കാരണം.
ടാറിങ്ങിനോട് ചേർന്നാണ് കുഴി നിർമിച്ചത്. ചിലയിടങ്ങളിൽ റോഡിന്റെ കുറുകെയും കുഴിച്ചിട്ടുണ്ട്.
കുഴികൾ പൈപ്പിട്ട് മൂടിയെങ്കിലും മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ മണ്ണൊലിച്ച് വീണ്ടും കുഴിയായിരിക്കുകയാണ്. ചിലയിടങ്ങളിൽ വൻഗർത്തങ്ങളും രൂപപ്പെട്ടു.
സ്വതവേ വീതി കുറഞ്ഞ റോഡാണിത്. എതിർദിശകളിൽ നിന്നു വരുന്ന വാഹനങ്ങൾ മറികടക്കുമ്പോൾ കുഴികളിൽ വീഴുന്നതും പതിവായി.
റോഡ് അപകടാവസ്ഥയിലായതിനാൽ ട്രിപ് വിളിച്ചാൽ പോകാൻ ഓട്ടോറിക്ഷക്കാർ മടിക്കുകയാണ്. ഒട്ടേറെ കുട്ടികൾ സ്കൂൾ ബസിലും കാൽനടയായും യാത്ര ചെയ്യുന്ന റോഡാണിത്.
പഞ്ചായത്തിലെ മറ്റ് ഗ്രാമീണ റോഡുകളും ഇതേ അവസ്ഥയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]