
പാനൂർ ∙ കനത്ത മഴയിൽ കടവത്തൂർ– കല്ലിക്കണ്ടി റോഡിൽ തെണ്ടപ്പറമ്പ് പുല്ലാട്ടുമ്മലിലെ വീട്ടുപറമ്പിലെ മരം റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് ആറോടെയാണ് കൈരളി ട്രേഡേഴ്സിനു സമീപം അപടമുണ്ടായത്.
മരം വീണതിനാൽ 2 വൈദ്യുതത്തൂണുകൾ പൊട്ടി. വൈദ്യുതകമ്പികളും മുറിഞ്ഞുവീണു.
പ്രദേശത്ത് ഇന്നലെ വൈദ്യുതി മുടങ്ങി. തിരക്കറിയ റോഡിലാണ് വീണതെങ്കിലും ആർക്കും പരുക്കില്ല. അപകടം നടക്കുന്നതിന് തൊട്ടുമുൻപാണ് സ്കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നു പോയത്.
നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ റോഡ് വീതി കുട്ടാൻ പറമ്പുകളിലെ ഭിത്തി ഇളക്കി മണ്ണെടുത്തിരുന്നു. പറമ്പിലെ മരങ്ങൾ പരിഗണിക്കാതെയാണ് മണ്ണെടുത്തത്. മഴ കനത്തതോടെ മരം കടപുഴകി വീഴുമെന്ന അവസ്ഥയിലായി.
അപകടം നടന്ന പറമ്പിലും സമാന സ്ഥിതിയിലായിരുന്നു. മരം മുറിച്ചു മാറ്റി ഗതാഗതം തടസ്സം നീക്കിയെങ്കിലും വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]