ശ്രീകണ്ഠപുരം ∙ കുടിയേറ്റ മേഖലയിലെ ടൂറിസം രംഗത്ത് കുതിപ്പുണ്ടാക്കിയ പയ്യാവൂർ–കുന്നത്തൂർപാടി –കാഞ്ഞിരക്കൊല്ലി റോഡ് വികസനം ഇനിയും നടന്നില്ല. കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം തിരുവപ്പന ഉത്സവം ഈ മാസം 17ന് തുടങ്ങുകയാണ്.
ഒരു മാസം നീളുന്ന ഉത്സവം ജനുവരി 15ന് ആണ് അവസാനിക്കുക. ഉത്തര കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് ഭക്തർ എത്തുന്ന ഉത്സവമാണിത്.
പയ്യാവൂർ പഞ്ചായത്തുമായി ബന്ധപ്പെടുന്ന മറ്റ് റോഡുകളെല്ലാം വികസിപ്പിച്ചിട്ടും ഈ റോഡ് മാത്രം തകർന്നു കിടക്കുന്നതിൽ നാട്ടുകാർ അസ്വസ്ഥരാണ്.
കെ.സി.ജോസഫ് മന്ത്രിയായ കാലത്ത് ഇതിന്റെ വികസനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 16 കിലോമീറ്റർ നീളത്തിൽ 10 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ് നടത്താനായിരുന്നു തീരുമാനം. ഇതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങളും നടത്തിയിരുന്നു.
പിഡബ്ല്യുഡിക്ക് എസ്റ്റിമേറ്റ് എടുത്ത് സമർപ്പിക്കാൻ നിർദേശവും നൽകി. ഈ സമയത്താണ് സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായത്.
പിന്നീട് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറിന്റെ ഇടപെടലിനെ തുടർന്ന് ജോൺ ബ്രിട്ടാസ് എംപി സാഗി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ ധാരണയായെങ്കിലും നടന്നില്ല.
അടുത്ത കാലത്ത് സജീവ് ജോസഫ് എംഎൽഎ ഇടപെട്ട് നിർദിഷ്ട റോഡ് കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിട്ടുണ്ട്. കാഞ്ഞിരക്കൊല്ലി ടൂറിസം കേന്ദ്രം, കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം, പാടാംകവല മദർ തെരേസ പള്ളി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡ് എന്ന നിലയിൽ വികസിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം വ്യാപകമായിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

