കണ്ണൂർ ∙ പാനൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെത്തി. കുറ്റേരി ശ്രീനാരായണ മഠത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് രണ്ട് ബോംബുകൾ കണ്ടെത്തിയത്.
കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് എത്തി ബോംബുകൾ നിർവീര്യമാക്കി. പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊലീസ് പരിശോധനയ്ക്കിടെ ബോംബ് കണ്ടെത്തിയത്.
ചണ നൂലുകൊണ്ട് കെട്ടിയുണ്ടാക്കിയ ബോംബുകളായിരുന്നു. ബോംബുകൾ സ്ഥലത്തുനിന്നും മാറ്റിയശേഷം നിർവീര്യമാക്കുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പാനൂർ പാറാട് സംഘർഷം ഉടലെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പോർവിളി തുടരുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്.
പ്രദേശത്ത് പൊലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

