ചെറുപുഴ ∙ സ്ഥാനാർഥിയുടെ വീടിനുനേരെ സ്ഫോടകവസ്തുക്കൾ എറിഞ്ഞതായി പരാതി. ചെറുപുഴ പഞ്ചായത്ത് 18-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി കെ.ദാമോദരന്റെ വീടിനു നേരെ വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ സ്ഫോടകവസ്തുക്കൾ എറിഞ്ഞതായാണു പരാതി. ശബ്ദം കേട്ടും പുക ഉയരുന്നത് കണ്ടുമാണു വീട്ടുകാർ സംഭവം അറിയുന്നത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയും സമാനമായ സംഭവമുണ്ടായതായി ദാമോദരൻ പറഞ്ഞു.
ചെറുപുഴ പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണു പരിശോധന.
നിലവിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമാണു റിട്ട.അധ്യാപകനായ ദാമോദരൻ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു കാലത്തു കോൺഗ്രസിൽ നിന്നു രാജിവച്ചു സിപിഎമ്മിൽ ചേർന്നാണു ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചത്.
നേരത്തേ കോൺഗ്രസ് സ്ഥിരമായി വിജയിക്കുന്ന വാർഡായിരുന്നു 18–ാം വാർഡ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

