കണ്ണൂർ ∙ ജില്ലയിലെ സീബ്രാക്രോസിങ്ങുകളിൽ ആർടിഒ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 100 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. കാൽനടയാത്രക്കാർക്കു മുൻഗണന നൽകാത്ത വാഹനങ്ങൾക്കെതിരെയായിരുന്നു നടപടി. കാൽനടയാത്രക്കാർക്കു ബുദ്ധിമുട്ടാകുന്ന രീതിയിൽ ഡ്രൈവ് ചെയ്യുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് എൻഫോഴ്സ്മെന്റ് ആർടിഒ ഇ.എസ്.ഉണ്ണിക്കൃഷ്ണന്റെ നിർദേശപ്രകാരം പരിശോധന നടത്തിയത്.
ഒട്ടേറെ സ്ഥലങ്ങളിൽ സീബ്രാലൈൻ മാഞ്ഞുപോയതായും ചിലത് അശാസ്ത്രീയമാണെന്നും കണ്ടെത്തിയതിനെ തുടർന്നു നടപടി സ്വീകരിക്കാൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പരിശോധനയിൽ ആർടിഒ എൻഫോഴ്സ്മെന്റ് സ്ക്വാഡ് എംവിഐ: സി.എ.പ്രദീപ്കുമാർ, എഎംവിഐ വിവേക് രാജ്, കെ.വി.അരുൺ കുമാർ, ഡ്രൈവർ സുധീർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
സീബ്രാലൈൻ കാണുമ്പോൾ ഓർക്കുക
∙ സീബ്ര ക്രോസിങ് അടുത്തുവരുന്നു എന്ന സൂചനബോർഡ് കണ്ടാൽതന്നെ വാഹനത്തിന്റെ വേഗം കുറയ്ക്കണം, കാൽനട യാത്രക്കാരുണ്ടെങ്കിൽ ക്രോസിങ്ങിനു മുന്നിലുള്ള സ്റ്റോപ് ലൈനിനു പിറകിൽ വാഹനം നിർത്തണം, കാൽനടയാത്രക്കാർ റോഡ് കുറുകെകടന്നു എന്ന് ഉറപ്പാക്കിയശേഷം മാത്രമേ വാഹനം മുന്നോട്ടെടുക്കാവൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

