കണ്ണൂർ ∙ കൈത്തറി മേഖലയിൽ രണ്ടു മാസത്തെ കൂലി ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതായി വ്യവസായ മന്ത്രി പി.രാജീവ്. സംസ്ഥാന കൈത്തറി കോൺക്ലേവ് കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കമാകാൻ കൈത്തറി കോൺക്ലേവിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2031ൽ കൈത്തറി മേഖല എങ്ങനെയാവണം എന്ന് തീരുമാനിക്കാനാണ് ഇപ്പോൾ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
കൈത്തറി, കയർ, കശുവണ്ടി മേഖലകളുടെ സമഗ്ര ഉന്നമനത്തിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
വെല്ലുവിളികൾ നേരിട്ട് എങ്ങനെ മുന്നോട്ടു പോകാമെന്നാണ് സമിതി പഠിക്കുന്നത്. വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി വൈവിധ്യവൽകരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെ 539 കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിൽ 159 എണ്ണവും ലാഭത്തിലാണുള്ളത്. 13500 ആണ് ആകെയുള്ള തൊഴിലാളികൾ.
ഇതുവരെ 656.5 4 കോടി രൂപ ഈ മേഖലയിൽ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ തൊഴിലാളികളുടെ കൂലി മാത്രം 397.19 കോടിയാണ്.
ഈ സർക്കാർ വന്നതിനുശേഷം മാത്രം 220 കോടി കൂലിയിനത്തിൽ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സ്കൂൾ യൂണിഫോം പദ്ധതി ഇപ്പോൾ ലോകത്തിന് മാതൃകയാണ്. പഠന സമിതിയുടെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിൽ കേരള കൈത്തറിയുടെ കെ ബ്രാൻഡ് ഇറക്കി.
സ്വകാര്യ കൈത്തറി സ്ഥാപനങ്ങൾക്കും കൂടി ഈ ബ്രാൻഡ് നൽകാൻ കഴിയും. നവീകരണത്തിലൂടെ കേരള കൈത്തറി കെ ബ്രാൻഡ് ലോകത്തിനു മുൻപിൽ വലിയൊരു ബ്രാൻഡായി മാറുമെന്നും മന്ത്രി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]