കണ്ണൂർ∙ കോഴിക്കോട് നിന്നു നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുമായി എത്തിയ വാൻ തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് പിടികൂടി. പല തരത്തിലുള്ള ഒന്നര ക്വിന്റലിൽ അധികം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും വ്യാജ ബയോ ക്യാരി ബാഗുകളുമാണു തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ക്വാഡ് പിടിച്ചെടുത്തത്. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ടി.വി.രഘുവരൻ, കെ.ആർ.അജയകുമാർ, പി.എസ്.പ്രവീൺ, നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.ദിനേശ്, ഇ.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
തലശ്ശേരി, തളിപ്പറമ്പ് പയ്യന്നൂർ ടൗണുകളിലേക്ക് വിതരണം ചെയ്യാനുള്ള നിരോധിത ഉൽപന്നങ്ങളാണ് വണ്ടിയിൽ നിന്ന് കണ്ടെടുത്തത്.
ബയോ ക്യാരിബാഗ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ക്യു ആർ കോഡ് ഉൾപ്പെടെയുള്ള രേഖപ്പെടുത്തലുകളുമായുള്ള നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പിടിച്ചെടുത്ത വ്യാജ ക്യാരിബാഗുകൾ മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശപ്രകാരമുള്ള ഡൈ ക്ലോറോ മീഥൈൻ ടെസ്റ്റ് തൽസമയം നടത്തി ഉറപ്പുവരുത്തി.
ഡൈക്ലോറോ മീഥൈൻ ലായനിയിൽ ബയോ ബാഗുകൾ പൂർണമായി ലയിക്കുമെങ്കിലും പ്ലാസ്റ്റിക് ലയിക്കില്ല.
വടകരയിലെ ടിവി തോമസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ നൈലോൺ എന്ന സ്ഥാപനത്തിന്റെ വാഹനത്തിൽ നിന്നുമാണ് നിരോധിത ഉൽപന്നങ്ങൾ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ഇതേ വാഹനത്തിൽ നിന്നു മുൻപ് രണ്ട് തവണ മട്ടന്നൂർ നഗരസഭാപരിധിയിൽ വച്ച് നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്തിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]