പഴയങ്ങാടി ∙ ജനകീയ കൂട്ടായ്മയിൽ നടപ്പാക്കിയ പഴയങ്ങാടിയിലെ ട്രാഫിക് പരിഷ്കരണം മൂന്നുമാസം പിന്നിടുമ്പോൾ ഗതാഗതക്കുരുക്കിന് ആശ്വാസം. ഫലപ്രദമായ രീതിയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആദ്യഘട്ടത്തിൽ സ്ഥാപിച്ച പ്ലാസ്റ്റിക് ഡിവൈഡറുകളിലേറെയും വാഹനങ്ങളിടിച്ചു തകർന്നിട്ടും ട്രാഫിക് പരിഷ്കരണം തുടരുകയായിരുന്നു.
പഴയങ്ങാടിയിലെ ഓട്ടോ തൊഴിലാളികൾ തകർന്ന ഡിവൈഡറുകൾ മാറ്റി സ്ഥാപിക്കാൻ മുന്നോട്ടു വന്നതോടെ ട്രാഫിക് പരിഷ്കരണത്തിനു വീണ്ടും ജീവൻ വച്ചു.
ഇപ്പോൾ തകർന്ന പ്ലാസ്റ്റിക് ഡിവൈഡറുകൾ മാറ്റി ഇരുമ്പ് ഡിവൈഡറുകൾ സ്ഥാപിച്ചു തുടങ്ങി. സ്വകാര്യ സ്ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെയാണു ഡിവൈഡറുകൾ സ്ഥാപിക്കുന്നത്.
ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാക്കാൻ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ജനങ്ങളുടെ സഹകരണത്തോടെ ട്രാഫിക് പരിഷ്കരണം കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ടു കൊണ്ടുപോകാനാണു ജനപ്രതിനിധികളുടെയും പൊലീസിന്റെയും തീരുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

