ഇരിട്ടി ∙ പൈതൃക പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂട്, അപകടത്തിൽപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനെയും ബസിൽ ഉണ്ടായിരുന്ന 22 ജീവനുകളും താങ്ങി നിർത്തി.
ബംഗ്ളുരുവിൽ നിന്നു പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇന്നലെ രാവിലെ 4 മണിക്കാണ് ഇരിട്ടി പഴയ പാലത്തിൽ അപകടത്തിൽപെട്ടത്. ബസിന്റെ മുൻവശത്തെ ടയർ അടക്കം ഇരുമ്പ് ചട്ടക്കൂടിൽ ഇടിച്ച് പുഴിയിലേക്ക് തള്ളി നിൽക്കുകായിരുന്നു. പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂട് കവചമായി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
പാലത്തിൽ നിന്ന് 25 മീറ്ററോളം താഴ്ചയിലാണ് വീതിയേറിയ പുഴ ഒഴുകുന്നത്. ബസിൽ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഡ്രൈവറും കണ്ടക്ടറും അടക്കം 8 പേർക്ക് നിസ്സാര പരുക്കേറ്റു. പാലത്തിന്റെ ചട്ടക്കൂടും സ്വിഫ്റ്റ് ബസും ഭാഗികമായി തകർന്നു.
ബംഗളുരുവിൽ നിന്ന് ഇരിട്ടി പുതിയ പാലം വഴി ബസ് സ്റ്റാൻഡിൽ എത്തി യാത്രക്കാരെ ഇറക്കിയ ശേഷം പഴയ പാലം വഴി പയ്യന്നൂരിലേക്ക് പോകുമ്പോഴാണ് അപകടം. പാലത്തിന്റെ കരിങ്കൽ തൂണിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടിൽ ഇടിച്ച് കയറുകയായിരുന്നു.
കരിങ്കൽ തൂണും തകർന്നു. താൽക്കാലിക സംവിധാനം എന്ന നിലയിൽ ചരക്കു വാഹനങ്ങളെ ഒഴിവാക്കി ചെറിയ വാഹനങ്ങൾക്ക് വൺ വേ രീതിയിൽ കടന്നു പോകുന്നതിനാണ് പഴയ പാലം ഉപയോഗിച്ചിരുന്നത്. അപകടം നടന്നതോടെ തളിപ്പറമ്പ്–ഉളിക്കൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതിയ പാലത്തിലൂടെ തിരിച്ചു വിട്ടു.ബ്രിട്ടിഷ് ഭരണകാലത്ത് നിർമിച്ച പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിച്ചതോടെയാണ് പഴയ പാലം, പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചത്.ഫയർ ഫോഴ്സും പൊലീസും എത്തി വാഹനത്തിലുള്ളവരെ സുരക്ഷിതമായി മാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]