ചെറുപുഴ ∙ മലയോരപാതയിൽ അടിഞ്ഞുകൂടിയ ചെളിമണ്ണ് പൂർണമായി നീക്കം ചെയ്യാത്തതു വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ചൊവ്വാഴ്ച വൈകിട്ടുണ്ടായ കനത്തമഴയിലാണു സ്ഥിരം അപകടമേഖലയായ പാക്കഞ്ഞിക്കാട് വളവിലേക്കു ചെളിമണ്ണ് കുത്തിയൊഴുകിയെത്തിയത്.
ഇതുസംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നു റോഡിൽ അടിഞ്ഞുകൂടിയ ചെളിമണ്ണിന്റെ കുറച്ചുഭാഗം ഇന്നലെ രാവിലെ നീക്കം ചെയ്തു. എന്നാൽ റോഡിന്റെ ഒരു ഭാഗത്തു ഇപ്പോഴും വലിയ തോതിൽ ചെളിമണ്ണ് അടിഞ്ഞുകൂടി കിടപ്പുണ്ട്.
ഇതുമൂലം ഇരുചക്ര വാഹനയാത്രകാരും കാൽനട യാത്രക്കാരും അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
റോഡിൽ ചെളിമണ്ണ് അടിഞ്ഞുകൂടിയതോടെ ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും ഒരേ ഭാഗത്തു കൂടിയാണു പോകുന്നത്. ഇതും അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. മഴ തുടർന്നാൽ ഇനിയും ചെളിമണ്ണ് ഒഴുകിവരാനുള്ള സാധ്യതയുണ്ട്. നിർമാണസ്ഥലത്തു നിന്നുമുള്ള ചെളിവെള്ളം റോഡിലേക്ക് ഒഴുകി വരുന്നതു തടയണമെന്നും റോഡിൽ അടിഞ്ഞുകൂടിയ മണ്ണ് പൂർണ്ണമായി നീക്കം ചെയ്യണമെന്നുമാണു യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]