കണ്ണൂർ ∙ ആറുവരി ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പഴയ ദേശീയപാതയോടൊപ്പം സംസ്ഥാനപാതയിലും ഉണ്ടാകാൻ പോകുന്ന ഗതാഗതക്ലേശം പരിഹരിക്കാൻ ജനപ്രതിനിധികൾ ഗൗരവത്തോടെ ഇടപെടണമെന്നു യാത്രക്കാർ. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ദീർഘവീക്ഷണമില്ലാത്ത ഗതാഗത പരിഷ്കാര നടപടികൾകൊണ്ടു കണ്ണൂർ–ചാല–കൂത്തുപറമ്പ്–മാനന്തവാടി സംസ്ഥാനപാതയിലും ഗതാഗതക്ലേശം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പാണു ജനം നൽകുന്നത്.
ആറുവരി ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ–തോട്ടട വഴി തലശ്ശേരിക്കു പോകുന്ന ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്കു നടാലിൽനിന്നു മൂന്നര കിലോമീറ്ററോളം തിരിച്ചോടി ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാത വഴി തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്കു പ്രവേശിക്കണമെന്ന പ്ലാനിൽ തന്നെ ഉറച്ചുനിൽക്കുകയാണു ദേശീയപാത അതോറിറ്റി.
കണ്ണൂരിൽനിന്നു കൂത്തുപറമ്പിലേക്കും മാനന്തവാടി ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ ചാലയിലെ അടിപ്പാത റോഡിലൂടെയാണു കടന്നുപോകേണ്ടത്. മാനന്തവാടി – കൂത്തുപറമ്പ് ഭാഗങ്ങളിൽനിന്നു കണ്ണൂരിലേക്കു വരുന്ന വാഹനങ്ങളും ഈ അടിപ്പാത വഴി കടന്നുപോകണം. കോഴിക്കോട്, തലശ്ശേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും സർവീസ് റോഡിലൂടെ ഓടി ഈ അടിപ്പാത റോഡ് വഴിയാണു കണ്ണൂരിലേക്കു പോകേണ്ടത്.
ഈ അവസ്ഥയിൽ ചാല അമ്പലം അടിപ്പാത ജംക്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നുറപ്പാണ്.
ഇതറിയാവുന്ന അധികൃതർ തന്നെയാണ് കണ്ണൂരിൽനിന്നു തോട്ടട വഴി തലശ്ശേരിയിലേക്കു പോകുന്ന വലിയ വാഹനങ്ങളെ ചാല അമ്പലം സ്റ്റോപ് അടിപ്പാത വഴി തലശ്ശേരിയിലേക്കു കടത്തിവിടാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നത്.നടാൽ ഒകെ യുപി സ്കൂളിനു സമീപം അടിപ്പാത നിർമിച്ചാൽ പഴയ ദേശീയപാത വഴി തലശ്ശേരിയിലേക്കു പോകുന്ന വാഹനങ്ങൾക്കു ചാല അടിപ്പാതയിലെത്താതെ എളുപ്പത്തിൽ തലശ്ശേരിയിലേക്കു പോകാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]