
ഇരിട്ടി ∙ ഇരിട്ടി എച്ച്എസ്എസിൽ മഞ്ഞപ്പിത്തം പടരുന്നു. 2 ആഴ്ചയ്ക്കിടെ 35 വിദ്യാർഥികൾക്കും 3 അധ്യാപകർക്കും രോഗം ബാധിച്ചു.
ആരോഗ്യ വകുപ്പും സ്കൂൾ അധികൃതരും പ്രതിരോധ നടപടികൾ ഊർജിതമാക്കി. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്നലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പായസവും ലഡുവും വിതരണം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നൽകിയില്ല.
രോഗവ്യാപനം സംബന്ധിച്ചു വിദ്യാഭ്യാസ വകുപ്പ് ജില്ലാ പ്രതിനിധിയും റവന്യു അധികൃതരും വിവരങ്ങൾ തേടി. ഇരിട്ടി നഗരസഭാധ്യക്ഷ കെ.ശ്രീലതയുടെ നേതൃത്വത്തിലുള്ള സംഘവും സ്കൂളിലെത്തി.
സ്കൂളിൽ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറ്റിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നു കിണറ്റിൽനിന്ന് വെള്ളം എടുക്കുന്നത് ആരോഗ്യവകുപ്പ് നിരോധിച്ചു.
കിണറും ടാങ്കുകളും 2 തവണ വറ്റിച്ചു ക്ലോറിനേഷൻ നടത്തിയതായി മാനേജർ കെ.ടി.അനൂപ് അറിയിച്ചു. നിലവിൽ ജലഅതോറിറ്റി വക കുടിവെള്ളം മാത്രമേ സ്കൂളിൽ ഉപയോഗിക്കുന്നുള്ളൂ.
സ്കൂൾ മേഖലയെ പ്രത്യേക ക്ലസ്റ്ററാക്കി നിരീക്ഷിച്ചുവരികയാണെന്ന് ഇരിട്ടി ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് രാജേഷ് വി.ജയിംസ് അറിയിച്ചു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
സ്കൂളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി. പനി ലക്ഷണം ഉള്ളവർ സ്കൂളിലെത്തേണ്ടതില്ലെന്ന് മാനേജ്മെന്റ് നിർദേശം നൽകി.
രോഗലക്ഷണം ഉള്ളവരെ പ്രത്യേകമുറിയിൽ ഇരുത്തി പരീക്ഷ നടത്താനാണ് തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]