
പയ്യന്നൂർ ∙ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ 3 ദീർഘദൂര പ്രതിവാര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചു. നാഗർകോവിൽ – ഗാന്ധിധാം വീക്ക്ലി എക്സ്പ്രസ്, തിരുവനന്തപുരം – സെൻട്രൽ വരാവൽ വീക്ക്ലി എക്സ്പ്രസ്, തിരുവനന്തപുരം – ഭാവ്നഗർ വീക്ക്ലി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണു സ്റ്റോപ് അനുവദിച്ചത്.
മടക്കയാത്രയിൽ നേരത്തേ സ്റ്റോപ് ഉണ്ട്.റെയിൽവേ സ്റ്റേഷൻ വികസനത്തിനും ട്രെയിനുകളുടെ സ്റ്റോപ് പുനഃസ്ഥാപിക്കാനും നടപടി വേണമെന്നാവശ്യപ്പെട്ട് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നാവിക അക്കാദമി, സിആർപിഎഫ് ക്യാംപുകളിലുള്ളവർക്ക് ഏറെ പ്രയോജനപ്പെടുത്താവുന്ന ഈ ട്രെയിനുകൾ വടക്കേ ഇന്ത്യയിലേക്ക് പോകുമ്പോൾ പയ്യന്നൂരിൽ സ്റ്റോപ് വേണമെന്നത് പ്രധാന ആവശ്യമായിരുന്നു. കോവിഡ് കാലത്താണ് സ്റ്റോപ്പുകൾ നിർത്തലാക്കിയത്. ഗാന്ധിധാം എക്സ്പ്രസ് 23ന് പുലർച്ചെ 12.29നും വരാവൽ എക്സ്പ്രസ് 18ന് പുലർച്ചെ 2.04നും ഭാവ്നഗർ എക്സ്പ്രസ് 21ന് പുലർച്ചെ 2.04നുമാണ് പയ്യന്നൂരിൽ ആദ്യ സ്റ്റോപ്.
ഒരു മിനിറ്റാണ് നിർത്തിയിടുന്ന സമയം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]