
മയ്യിൽ ∙ കുറ്റ്യാട്ടൂർ, കൊളച്ചേരി, മയ്യിൽ പഞ്ചായത്തുകളുടെ ഒട്ടേറെ ഭാഗങ്ങളിൽ വ്യാപകമായ കുന്നിടിക്കൽ. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായത് ഒട്ടേറെ കൂറ്റൻ കുന്നുകൾ. ദേശീയപാത നിർമാണത്തിന് ഉപയോഗിക്കാനെന്ന പേരിലാണ് രാപകൽ ഭേദമില്ലാതെ വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുന്നത്.
അനുവദിച്ചതിലും കൂടുതൽ അളവിൽ കുന്നിടിക്കൽ പല ഭാഗങ്ങളിലും നടക്കുന്നു. എന്നാൽ, മുഴുവൻ മണ്ണും ദേശീയപാതയുടെ നിർമാണത്തിന് എത്തുന്നില്ല.
മണ്ണ് പലയിടത്തും കൊണ്ടുപോയി വിൽക്കുന്നത് മണ്ണ് മാഫിയകളാണെന്നു നാട്ടുകാർ ആരോപിക്കുന്നു.
ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.മാസങ്ങൾക്കു മുൻപ് മയ്യിൽ ബസ് സ്റ്റാൻഡ് കോംപ്ലക്സിനു ഭീഷണി തീർത്തുള്ള കുന്നിടിക്കൽ ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ തടഞ്ഞതിനെ തുടർന്ന് അധികൃതരെത്തി മണ്ണെടുപ്പ് നിർത്തിവയ്പിച്ചിരുന്നു. കുറ്റ്യാട്ടൂരിൽ അവളിൽ കൂടുതൽ കുന്നിടിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരുടെ പരാതിയെ തുടർന്ന് അധികൃതർ ഉടമയ്ക്ക് പിഴയിട്ടിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]