
ഇരിക്കൂർ ∙ കുട്ടാവ്-പാറക്കടവ് റോഡിൽ യാത്രാദുരിതം രൂക്ഷം. 2 കിലോമീറ്റർ റോഡിന്റെ മിക്ക ഭാഗവും തകർന്നു.
ഇരിക്കൂർ പഞ്ചായത്തിനു കീഴിലുള്ള റോഡ് 2 വർഷം മുൻപ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഈ ഭാഗവും തകർന്നു. ഓവുചാലില്ലാത്തതിനാൽ മഴ വെളളം റോഡിലൂടെയാണു ഒഴുകുന്നത്. ചെറിയ മഴ പെയ്താൽ പോലും മണിക്കൂറുകളോളം റോഡിൽ വെള്ളം കെട്ടിക്കിടക്കും. ഇതുകാരണം കാൽനട
യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഉൾപ്പെടെ ദുരിതത്തിലാണ്.
വാഹനങ്ങൾ കുഴികളിൽ വീണ് അപകടവും ഉണ്ടാകുന്നു. കഴിഞ്ഞ ദിവസം ബെക്ക് യാത്രിക്കാരനു കുഴിയിൽ വീണു പരുക്കേറ്റു.കുട്ടാവ്, ചെറുകുട്ടാവ്, മാങ്ങോട്, കുളിഞ്ഞപ്പറമ്പ്, കുളിഞ്ഞ ഭാഗങ്ങളിലുള്ള 300ൽ ഏറെ കുടുംബങ്ങൾ റോഡിനെ ആശ്രയിക്കുന്നു. ഇവിടങ്ങളിലുള്ളവർക്കു പെരുവളത്തുപറമ്പ്-മയ്യിൽ റോഡുമായി ബന്ധപ്പെടാനുളള യാത്രാമാർഗമാണ്. പത്തോളം സ്കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ദിവസവും ഇതുവഴി പോകുന്നു.
അറ്റകുറ്റപ്പണി നടത്തണം
റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ ഇരിക്കൂർ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് സിപിഎം കുട്ടാവ് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നടപടിയുണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തുമെന്നും നേതാക്കൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]