മുഴുവൻ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളമെത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ
തലശ്ശേരി ∙ ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ വാട്ടർ അതോറിറ്റി നൽകിവരുന്ന കുടിവെള്ള കണക്ഷൻ 17 ലക്ഷം മാത്രമായിരുന്നുവെന്നും ഇന്ന് കേരളത്തിൽ 44 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സാധിക്കുന്നുണ്ടെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.
തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 26-ാം വാർഡിൽ നവീകരിച്ച കാരാൽതെരു ശ്രീമഹാഗണപതി ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളമെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കർ എ.എൻ.
ഷംസീർ അധ്യക്ഷത വഹിച്ചു. നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സംരക്ഷണം സംഘാടകരും ദേശവാസികളും ഏറ്റെടുക്കണമെന്നും കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ അവസരം ഒരുക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
65 ലക്ഷം രൂപ മുടക്കിയാണ് കുളം നവീകരിച്ചത്.
നവീകരണത്തിന്റെ ഭാഗമായി കുളത്തിന് ചുറ്റും അഞ്ച് മീറ്റര്‍ ഉയരത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ചു. കുളത്തിന്റെ അടിഭാഗം വരെ ചെങ്കൽ പടവുകളും സ്റ്റീല്‍ ട്യൂബുകള്‍ ഉപയോഗിച്ചുള്ള ഫെന്‍സിങ്ങും പ്രവേശന കവാടത്തില്‍ സ്റ്റീല്‍ ഗേറ്റുകളും നിര്‍മ്മിച്ചു.
ചുറ്റുമതിലുകള്ക്കിടയില് ഇന്റര്‍ലോക്ക് ചെയ്ത് സൗന്ദര്യവൽക്കരിച്ചിട്ടുണ്ട്. ഒൻപത് ലക്ഷം ലീറ്റര്‍ ജലം സംഭരിച്ചു വയ്ക്കാവുന്ന രീതിയിലാണ് കുളം നിര്‍മ്മിച്ചത്.
സംഭരിക്കുന്ന ജലം കൃഷി ആവശ്യങ്ങള്‍ക്കും പൊതുജനാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]