
കണ്ണൂർ ജില്ലയിൽ ഇന്ന് (16-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
പയ്യാവൂർ ∙ പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിബിഎ വിഭാഗത്തിലേക്ക് അധ്യാപക ഒഴിവുണ്ട്. എൻഇടി ആൻഡ് എംബിഎ യോഗ്യതയുള്ളവർക്ക് മുൻഗണന. എൻഇടിക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ ചെയ്തവർക്കും മുൻഗണനയുണ്ട്. അപേക്ഷ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കേണ്ടതാണ്. 9447282104, 9188702610.
അധ്യാപക നിയമനം
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളജിൽ ജേണലിസം വിഷയത്തിൽ ഗെസ്റ്റ് ലക്ചററെ നിയമിക്കുന്നു. 21ന് വൈകിട്ട് 5ന് അകം അപേക്ഷിക്കണം. അഭിമുഖം 23ന് രാവിലെ 11ന്. ഫോൺ: 0497 2746175
ലാബ് അറ്റൻഡർ ഒഴിവ്
ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് അറ്റൻഡർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിഎച്ച്എസ്സി-എംഎൽടി കോഴ്സ് പാസായ 40 വയസ്സിൽ കവിയാത്തവർ ക്ക് അപേക്ഷിക്കാം. 21ന് രാവിലെ 10 ന് ജില്ലാ ഹോമിയോ ആശുപത്രി ഓഫിസിൽ അഭിമുഖം. ഫോൺ: 0497 2706462
സൈക്കോളജിസ്റ്റ് നിയമനം
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബീയിങ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളജ്, പയ്യന്നൂർ കോളജ്, തളിപ്പറമ്പ് സർ സയ്യിദ് കോളജ്, ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജ് എന്നിവിടങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ കോളജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. 21ന് രാവിലെ 10.30ന് കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളജ് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖം.
തൊഴിൽമേള നാളെ
കണ്ണൂർ∙ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുക, വാണിജ്യ വ്യവസായ മേഖലയിലെ തൊഴിൽദാതാക്കൾക്ക് തൊഴിലാളികളെ തിരഞ്ഞെടുക്കാൻ അവസരമൊരുക്കുക എന്നീ ലക്ഷ്യത്തോടെ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് നാളെ ചേംബർ ഹാളിൽ തൊഴിൽമേള നടത്തും. കണ്ണൂർ സർവകലാശാല– കേരള ഡവലപ്മെന്റ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് മേള. തൊഴിൽമേളയിൽ പങ്കെടുത്ത് തൊഴിൽനേടാൻ കഴിയാത്തവർക്ക് ചേംബർ ഓഫ് കൊമേഴ്സ് സ്കിൽ ഡവലപ്മെന്റ് കമ്മിറ്റി സൗജന്യപരിശീലനം നൽകുമെന്ന് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ, സർവകലാശാല റജിസ്ട്രാർ ഡോ.ജോബി കെ.ജോസ്, സി.അനിൽ കുമാർ, ഡോ.എം.സുർജിത്ത്, സച്ചിൻ സൂര്യകാന്ത് മഖേച്ഛ, കെ.നാരായണൻ കുട്ടി എന്നിവർ അറിയിച്ചു.
അവധിദിന കോഴ്സ്
കതിരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന ജിഎസ്ടി അസി., അസി. റോബട്ടിക് ടെക്നിഷ്യൻ കോഴ്സുകളിലേക്ക് പത്താംക്ലാസ് പാസായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ശനി, ഞായർ, മറ്റ് അവധി ദിനങ്ങളിൽ നടക്കുന്ന കോഴ്സിന്റെ കാലാവധി 6 മാസമാണ്. 24 വരെ അപേക്ഷിക്കാം. ഫോൺ: 9061111175
ക്ഷേത്രകലാ കോഴ്സുകൾ
പഴയങ്ങാടി∙ ക്ഷേത്രകലാ അക്കാദമിയിലെ ക്ഷേത്രകലാ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8 മുതൽ 18 വരെ പ്രായമുള്ളവർക്ക് ചെണ്ട, ചുമർചിത്രം, മോഹിനിയാട്ടം, ശാസ്ത്രീയസംഗീതം, ഓട്ടൻതുള്ളൽ എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നൽകുക. ഏതെങ്കിലും ഒരു വിഭാഗത്തിലേക്കു മാത്രമേ അപേക്ഷിക്കാവൂ. സ്കൂൾ അവധി ദിവസങ്ങളിലാണ് പരിശീലനം. www.kshethrakala.academy.org എന്ന വെബ്സൈറ്റിൽനിന്നു അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി.ഒ.കണ്ണൂർ– 670303 എന്ന വിലാസത്തിൽ 29ന് മുൻപായി ലഭിക്കണം.
അക്കൗണ്ടിങ് കോഴ്സ്
കെൽട്രോണിന്റെ ഹ്രസ്വകാല അക്കൗണ്ടിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ : 90725 92412.
സ്പോട്ട് അഡ്മിഷൻ
ഇരിട്ടി∙ തലശ്ശേരി സഹകരണ പരിശീലന കോളജിൽ ജെഡിസി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ 19 ന് 10 മുതൽ നടക്കും. ഫോൺ: 04902354065, 8590646379.
ഹാൻഡ്ലൂം ടെക്നോളജി കോഴ്സ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയുടെ കണ്ണൂർ, സേലം, ഗഡക്, വെങ്കിടഗിരി ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ത്രിവത്സര ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി / തത്തുല്യ പരീക്ഷയിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് പാസായവർക്ക് അപേക്ഷിക്കാം. www.iihtkannur.ac.in. ഫോൺ: 0497 2835390.
വിദ്യാർഥികൾക്ക് പെയിന്റിങ് മത്സരം
തലശ്ശേരി∙ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി പെയിന്റിങ് മത്സരവും രക്ഷിതാക്കൾക്ക് ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ വിദ്യാർഥികൾക്കായി നാളെ 3.30ന് ഹോട്ടൽ പേൾവ്യുവിലാണ് പെയിന്റിങ് മൽസരം. വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും. ബോധവൽക്കരണ ക്ലാസിൽ സൈക്യാട്രിസ്റ്റ് ഡോ.മുനീർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ എന്നിവർ ക്ലാസ് എടുക്കും. പങ്കെടുക്കുന്നവർ റജിസ്റ്റർ ചെയ്യണം. ഫോൺ: 9447399482, 9496354878.
മുട്ടക്കോഴിക്കുഞ്ഞ് വിൽപന
പാനൂർ ∙ മുണ്ടയാട് മേഖലാ കോഴിവളർത്തു കേന്ദ്രത്തിൽ ഉൽപാദിപ്പിച്ച ഗ്രാമശ്രീ ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ പാനൂർ വെറ്ററിനറി ആശുപത്രിക്കു സമീപം 17ന് രാവിലെ 7 മുതൽ വിതരണം ചെയ്യും. ഒരു കോഴിയുടെ വില 130 രൂപ. രോഗപ്രതിരോധ കുത്തിവയ്പു നടത്തിയ 50 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളാണ്. ബുക്കിങ്ങിന്: 9847911462.
നീന്തൽ ചാംപ്യൻഷിപ് 18ന്
കണ്ണൂർ∙ ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ജില്ലാ സീനിയർ നീന്തൽ ചാംപ്യൻഷിപ് 18നു മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ നീന്തൽക്കുളത്തിൽ നടക്കും. സംസ്ഥാന മത്സരത്തിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. ഫോൺ: 94476 41066, 93887 06124.
പരിശീലന ക്യാംപ് 17 മുതൽ
പയ്യന്നൂർ∙ കണ്ടോത്ത് ഇലഞ്ഞിത്തറ ഫ്രണ്ട്സ് 17 മുതൽ 30 വരെ കണ്ടോത്ത് കുർമ്പ ഭഗവതി ക്ഷേത്ര വോളിബോൾ മൈതാനത്ത് 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വോളിബോൾ പരിശീലന ക്യാംപ് നടത്തുന്നു. റിട്ട.സായി കോച്ച് ടി.എ.അഗസ്റ്റിന്റെ മേൽനോട്ടത്തിലാണ് ക്യാംപ്. ഇന്റർ നാഷനൽ ലവൽ ടു വോളിബോൾ സർട്ടിഫൈഡ് കോച്ച് വിവേക് കമലാക്ഷൻ, നാഷനൽ ലെവൽ സർട്ടിഫൈഡ് വോളിബോൾ കോച്ച് സാംപ്രസ് മനോഹർ എന്നിവരാണ് പരിശീലകർ. 9567040811, 8157967590.
സൗജന്യ മെഡിക്കൽ ക്യാംപ് 25 ന്
പുന്നാട്∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുന്നാട് യൂണിറ്റ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 25 ന് 10 ന് പുന്നാട് വ്യാപാര ഭവനിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. എ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. റജിസ്ട്രേഷന്: 9447264488, 9400433116, 9447030924.
പവർ ലിഫ്റ്റിങ് മത്സരം 17നും 18നും
ജില്ലാ പവർ ലിഫ്റ്റിങ് മത്സരം 17നും 18നും കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളജിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 150 ഓളം മത്സരാർഥികൾ പങ്കെടുക്കുന്നു. ഈ മത്സരത്തിൽ നിന്നാണ് 28 മുതൽ 30 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുക. സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ ഔദ്യോഗികമായി ഗ്രേസ് മാർക്കിനും സർട്ടിഫിക്കറ്റിനും അംഗീകാരം ഉണ്ടാകുകയുള്ളൂവെന്നു ഭാരവാഹികൾ പറഞ്ഞു.
അരങ്ങേറ്റം 18ന്
പഴയങ്ങാടി∙ മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ മാടായിക്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ഷേത്ര കലാ അക്കാദമിയുടെ 2024–25 വർഷത്തെ ചെണ്ട പ്രാഥമിക കോഴ്സിൽ പരിശീലനം പൂർത്തിയാക്കി തുടർ കോഴ്സിന് അർഹത നേടിയ 35 വിദ്യാർഥികളുടെ അരങ്ങേറ്റം 18ന് വൈകിട്ട് 4ന് മാടായിക്കാവ് സരസ്വതി മണ്ഡപത്തിൽ നടക്കും. മുൻ എംഎൽഎ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രകലാ അക്കാദമി ചെയർമാൻ കൃഷ്ണൻ നടുവലത്ത്, ചെണ്ട പരിശീലകൻ കരയടം ചന്ദ്രൻ മാരാർ, സന്തോഷ് മുളളിക്കോട്, സംഘാടക സമിതി വൈസ് ചെയർമാൻ ജിഗേഷ് കുമാർഅറിയിച്ചു.
യോഗം 17ന്
തളിപ്പറമ്പ് ∙ നാഷനൽ കോളജ് 50ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം 17ന് 11ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. 9496928359.
മലയാള മനോരമ പരിയാരം സബ് ഓഫിസ് ഉദ്ഘാടനം നാളെ
പരിയാരം∙ മലയാള മനോരമയുടെ പുതിയ പരിയാരം സബ് ഓഫിസ് ഉദ്ഘാടനം നാളെ. മെഡിക്കൽ കോളജിന് എതിർവശം ജെഎസ്എസ് കോംപ്ലക്സിന്റെ ഒന്നാം നിലയിലാണ് പുതിയ ഓഫിസ്. രാവിലെ 10.30ന് എം.വിജിൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ശ്രീധരൻ, ടി.സുലജ, ടി.ഷീബ, ജില്ലാ പഞ്ചായത്ത് അംഗം സി.പി.ഷിജു, പഞ്ചായത്ത് അംഗങ്ങളായ പി.വി.സജീവൻ, പി.വി.അബ്ദുൽ ഷുക്കൂർ, ടി.വി.കമല, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ് തുടങ്ങിയവർ പങ്കെടുക്കും.
കേസുകൾ തീർപ്പായ വാഹനങ്ങൾ വീണ്ടെടുക്കാം
കണ്ണൂർ∙ കണ്ണൂർ സിറ്റി പൊലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തതും കോടതിയിൽ കോടതിയിൽ തീർപ്പായതുമായ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ ഉടമസ്ഥർക്ക് തിരിച്ചെടുക്കാൻ അവസരം ഒരുക്കുന്നു. കേസുകൾ തീർപ്പായശേഷം ഉടമസ്ഥർക്ക് നോട്ടിസ് നൽകിയിട്ടും ഏറ്റെടുക്കാത്ത 60 വാഹനങ്ങളാണ് ഇ-ലേലം ചെയ്യുന്നതിനു മുൻപ് വീണ്ടെടുക്കാൻ ഉടമസ്ഥർക്ക് അവസരം നൽകുന്നത്.
ഇ-ലേല വിളംബരത്തീയതി മുതൽ 30 ദിവസത്തിനകം ഉടമസ്ഥർ രേഖകൾ സഹിതം പൊലീസ് സ്റ്റേഷനിലോ അസിസ്റ്റന്റ് കമൻഡാന്റ് ഓഫ് പൊലീസ് നർകോട്ടിക് സെലിനോ നൽകണം. ഉടമസ്ഥർ അവകാശം ഉന്നയിച്ചില്ലെങ്കിൽ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് ഇ–ലേലം നടത്തും. എംഎസ്ടിസി ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.mstcecommerce.com) മുഖേനയാണ് ഇ–ലേലം. ഫോൺ: 0497-2763339, 94979 25858.
എളയാവൂർ അമ്പലം റോഡിൽ ഗതാഗതം നിരോധിച്ചു
എളയാവൂർ അമ്പലം റോഡിൽ താഴെ ചൊവ്വ മുതൽ എളയാവൂർ സൗത്ത് വരെ ടാറിങ് അനുബന്ധ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ 30 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ശുദ്ധജല വിതരണം മുടങ്ങും
തളിപ്പറമ്പ് ∙ പൈപ്പ് ലൈൻ അറ്റകുറ്റപ്പണികളുടെ ഭാഗമായി പട്ടുവം പഞ്ചായത്തിലും തളിപ്പറമ്പ് നഗരസഭയിലെ മാന്ധംകുണ്ട്, പുളിമ്പറമ്പ്, ചാലത്തൂർ പ്രദേശങ്ങളിലും ഇന്ന് ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
വൈദ്യുതി മുടക്കം
കൊളച്ചേരി ∙ നെടുവാട്ട് സോമിൽ ട്രാൻസ്ഫോമർ പരിധി 9.00–5.00, നാഷനൽ ക്രഷർ, അബിലാഷ് ക്രഷർ, ഉണ്ണിലാട്ട്, എസ്എ വുഡ്, സിൻസിയർ വുഡ് എന്നീ ട്രൻസ്ഫോമർ പരിധി 10.00–12.30, കൊളച്ചേരിപറമ്പ്, കോളനി ട്രാൻസ്ഫോമർ പരിധി 8.30–12.00, കൊളച്ചേരിപറമ്പ് കനാൽ ട്രാൻസ്ഫോമർ പരിധി 12.30–5.00.
താഴെ ചൊവ്വ ∙ എളയാവൂർ വയൽ, എളയാവൂർ ടെംപിൾ, ഫ്ലവേഴ്സ് ടിവി ട്രാൻസ്ഫോമർ പരിധി 8.00– 3.00.