ഇരിട്ടി ∙ പഴശ്ശി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ സംഭരണി ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നുതുടങ്ങി. കടുത്ത വേനലിൽ ഒരു മാസത്തിനിടെ 2.5 മീറ്റർ ജലനിരപ്പാണ് താഴ്ന്നത്.
ഒരു മാസം മുൻപ് എഫ്ആർഎൽ ലവൽ 26.52 മീറ്റർ ആയിരുന്നത് ഇപ്പോൾ 24.04 മീറ്ററായി കുറഞ്ഞു. ജില്ലയിലെ പകുതിയിലധികം ജനങ്ങൾക്കും കുടിവെള്ള ലഭ്യമാക്കുന്ന പഴശ്ശി സംഭരണിയുടെ ജലനിരപ്പ് താഴുന്നത് ആശങ്ക ഉയർത്തുകയാണ്.
ജലനിരപ്പ് നിലവിലെ അളവിൽനിന്നു 6 മീറ്ററിലധികം കുറഞ്ഞാൽ ജില്ല വലിയ കുടിവെള്ളക്ഷാമത്തിലേയ്ക്ക് നീങ്ങും. കുടിവെളള വിതരണത്തിനുള്ള പമ്പിങ് സ്റ്റേഷനുകളുടെ സുഗമമായ പ്രവർത്തനത്തിന് 18 മീറ്ററിലധികം വെള്ളം സംഭരണിയിൽ വേണം.
വേനൽ മഴ ലഭിച്ചില്ലെങ്കിൽ ജലനിരപ്പ് ഇനിയും കുറയാനാണ് സാധ്യത.
ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലെ പല നീരുറവകളും വറ്റിയതോടെ ബാരാപോൾ പുഴയിലേയ്ക്കുള്ള നീരൊഴുക്കിൽ വലിയ കുറവുണ്ടായി. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ഭാഗമായി വരുന്ന ബാവലി പുഴയിലും നിരൊഴുക്ക് കുറഞ്ഞു.
വനത്തിൽ നിന്നു ഉത്ഭവിക്കുന്ന കക്കുവ, ചീങ്കണിപ്പുഴകളിൽ ഒഴുക്ക് പൂർണമായും നിലച്ചു. മലയോര മേഖലയിൽ നിന്നു ബാവലി, ബാരാപോൾ പുഴകളിലേയ്ക്ക് എത്തുന്ന ചെറു നീരുറവകളും വറ്റി വരണ്ടു.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി വെള്ളത്തിന്റെ അളവിൽ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു കോർപറേഷൻ, 7 നഗരസഭകൾ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ വർഷം മുഴുവൻ കുടിവെള്ളം എത്തിക്കുന്നത് പഴശ്ശി ജല സംഭരണിയിൽ നിന്നാണ്. ഇതിനായി 6 വലിയ കുടിവെള്ള പദ്ധതികളും 5 ചെറുകിട
പദ്ധതികളും പഴശ്ശി സംഭരണിയെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. കുടിവെള്ളത്തിനായി ദിനം പ്രതി 250 ദശലക്ഷം ലീറ്റർ വെള്ളം പദ്ധതിയിൽ നിന്നും പമ്പ് ചെയ്യുന്നുണ്ട്.
പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് പദ്ധതി പ്രദേശത്തേക്ക് ഒഴുകിയെത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

