കണ്ണൂർ ∙ നാല് പേർക്ക് ജീവൻ പകർന്ന് 17 വയസ്സുകാരി അയോണ വിടപറഞ്ഞു. എന്തിന് മരണത്തിലേക്ക് ചാടിയിറങ്ങി എന്ന ചോദ്യത്തിന് മാത്രം കൃത്യമായ ഉത്തരമില്ല.
പറയത്ത പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അയൽക്കാർ പറയുന്നത്. തിങ്കളാഴ്ച പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ അയോണ മോൻസൻ വ്യാഴം പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.
തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
മൃതദേഹം വെള്ളി രാവിലെ വീട്ടിലെ പൊതു ദർശനത്തിന് ശേഷം തിരൂർ സെന്റ് ഫ്രാൻസിസ് അസീസി ക്നാനായ സൺഡേ സ്കൂളിലേക്ക് കൊണ്ടുവന്നു. സഹപാഠികൾ രാവിലെ മുതൽ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു.
സൺഡേ സ്കൂളിൽ എത്തിയ പലരും മൃതദേഹത്തെ നോക്കി വിതുമ്പി കരയുകയായിരുന്നു. കരഞ്ഞ് തളർന്ന് അമ്മ അനിതയും അച്ഛൻ മോൻസനും മൃതദേഹത്തിനടുത്തു തന്നെ ഇരുന്നു.
ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചത്.
സാമ്പത്തിക പരാധീനതകളുള്ള കുടുംബമാണ് അയോണയുടേതെന്ന് അയൽവാസിയായ ബേബി പറഞ്ഞു. അമ്മ അനിത വിദേശത്ത് ജോലിക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു എന്നാണ് അറിയുന്നത്.
സമീപത്തെ കോഴിക്കടയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അച്ഛൻ തിരൂർ കട്ടിയാങ്കൽ മോൻസൻ റബർ വെട്ടൽ ഉൾപ്പെടെയുള്ള ജോലികൾ ചെയ്തുവരികയാണ്.
വീട്ടിലും സ്കൂളിലും കാര്യമായ എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല. അമ്മ വിദേശത്തേക്ക് പോകുന്നതിൽ സങ്കടത്തിലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
എന്നാൽ അതാണോ മരണത്തിന് കാരണം എന്ന് ഉറപ്പിക്കാൻ സാധിക്കില്ലെന്നും ബേബി പറഞ്ഞു.
അയോണയുടെ ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ രോഗിക്കും രണ്ടാമത്തെ വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്കും ലഭ്യമാക്കി. കരൾ നിൽകിയത് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗിക്കാണ്.
നേത്രപാളികൾ കോഴിക്കോട് മെഡിക്കൽ കോളജിലെ നേത്രബാങ്കിലേക്ക് മാറ്റി. ഇൻഡിഗോയുെട
വിമാനത്തിലാണ് വൃക്ക തിരുവനന്തപുരത്തെത്തിച്ചത്. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ച് സംസ്ഥാനത്തെ ആദ്യത്തെ അവയവ ദാനമാണിത്.
മാർഫിൻ, എയ്ഞ്ചൽ എന്നിവരാണ് സഹോദരങ്ങൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

