ഇരിക്കൂർ ∙ മലപ്പട്ടത്തു തെരുവുനായശല്യം രൂക്ഷം. മുനമ്പ്, കൊവുന്തല, പൂക്കണ്ടം, ഹൈസ്കൂൾ, മേപ്പറമ്പ്, അടുവാപ്പുറം, തലക്കോട്, കൊളന്ത, അഡൂർ പ്രദേശങ്ങളിലാണു ശല്യം രൂക്ഷമായിട്ടുള്ളത്.
മേപ്പറമ്പ്, ഹൈസ്കൂൾ ഭാഗങ്ങൾ നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്. സ്കൂൾ പരിസരങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നതിനാൽ വിദ്യാർഥികൾ വൻ ദുരിതമാണ് അനുഭവിക്കുന്നത്.
മേപ്പറമ്പിലെ പന്നിഫാം തൊഴിലാളിയായ ഒറീസ സ്വദേശിയുടെ ഒന്നര വയസുള്ള കുഞ്ഞിനെ 2 മാസം മുൻപു താമസിക്കുന്ന ഷെഡിൽ കയറി നായ്ക്കൾ ആക്രമിച്ചിരുന്നു.
തലക്കോട് കൂട് തകർത്തു കോഴികളെയും കടിച്ചുകൊന്നിരുന്നു. നാട്ടുവഴികളിലും വിജനമായ സ്ഥലങ്ങളിലും നായ്ക്കൾ അലഞ്ഞു തിരിയുകയാണ്.
റോഡിലൂടെ പകൽ സമയത്തുപോലും ആളുകൾക്കു നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. റോഡരികിൽ കോഴിമാലിന്യം ഉൾപ്പെടെ തള്ളുന്നതാണു നായ്ക്കൾ വർധിക്കാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.
നായ്ക്കളെ പിടികൂടാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

