കണ്ണൂർ/തിരുവനന്തപുരം ∙ അയോണയുടെ വൃക്കയും വഹിച്ചുള്ള ആംബുലൻസ് കണ്ണൂർ മിംസ് ആശുപത്രിയിൽനിന്നു രാജ്യാന്തര വിമാനത്താവളത്തിലേക്കു കുതിക്കുമ്പോൾ ഗ്രീൻ കോറിഡോർ ഒരുക്കി വിമാനത്താവള അധികൃതർ കാത്തിരിക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി അവയവം ഒരു ജില്ലയിൽ നിന്ന് മറ്റൊരിടത്തേക്ക് യാത്രാ വിമാനത്തിൽ എത്തിക്കുന്നു എന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു.
രാവിലെ 7.45ന് ആംബുലൻസ് വിമാനത്താവളത്തിലെത്തി. വൃക്ക സുരക്ഷിതമായി അടക്കം ചെയ്ത പെട്ടി ഇൻഡിഗോയുടെ 6ഇ7255 വിമാനത്തിൽ കയറ്റി.വൃക്ക കൈമാറ്റത്തിനു സമയം പാഴാകാതിരിക്കാൻ കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനം തിരഞ്ഞെടുക്കുകയായിരുന്നു.
വിമാനത്താവള ടെർമിനൽ മാനേജർ സിജിരാജ്, ഇൻഡിഗോ എയർപോർട്ട് മാനേജർ കീർത്തിക എന്നിവർ സൗകര്യമൊരുക്കി.
10.42ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച വൃക്ക, പൊലീസ് ഗ്രീൻ കോറിഡോർ ഒരുക്കിയതോടെ 18 മിനിറ്റ്കൊണ്ട് മെഡിക്കൽ കോളജിലെത്തി. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സംഘടനയായ കെ സോട്ടോയ്ക്കായിരുന്നു ഏകോപനം. കെ സോട്ടോ കോഓർഡിനേറ്റർ നമിതയാണ് വൃക്കയുമായി വിമാനത്തിലെത്തിയത്.
തുടർന്ന് മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇരുപത്തിയേഴുകാരിക്ക് വൃക്ക തുന്നിച്ചേർത്തു.
രാവിലെ 11ന് തുടങ്ങിയ ശസ്ത്രക്രിയ വൈകിട്ട് 5.46നാണ് പൂർത്തിയായത്.അത്യാധുനിക ക്രിട്ടിക്കൽ കെയർ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിട്ടും രക്ഷിക്കാനാകാതെ വന്നപ്പോഴാണ് ആശുപത്രി അധികൃതർ അവയവദാനത്തിന്റെ സാധ്യതകളെക്കുറിച്ചും കുടുംബത്തോട് സംസാരിച്ചത്. തുടർന്ന് കുടുംബം ആ തീരുമാനമെടുക്കുകയായിരുന്നു.
ഞെട്ടൽമാറാതെ സഹപാഠികൾ
ശ്രീകണ്ഠപുരം ∙ ഞായർ അവധി കഴിഞ്ഞ് ക്ലാസ് തുടങ്ങിയ ദിവസം രാവിലെയുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണു പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് എച്ച്എസ്എസ് വിദ്യാർഥികളും അധ്യാപകരും.
പ്ലസ്ടു ഹോംസയൻസ് വിദ്യാർഥിനിയായ അയോണ തിങ്കൾ രാവിലെ 8.30ന് ആണ് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു വീണത്.
ഇതുകണ്ടു കൂട്ടുകാർ അലറിക്കരഞ്ഞു. അധ്യാപകരും ജീവനക്കാരും സഹപാഠികളും ഓടിയെത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അയോണ ജീവിതത്തിലേക്കു മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു കൂട്ടുകാർ. പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് ഇന്ന് അവധി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

