കണ്ണൂർ ∙ ഭരണ മാറ്റത്തിന്റെ തുടക്കമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ.
നാടിന്റെ പ്രശ്നങ്ങളിൽ അസ്വസ്ഥരായ ജനം മാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറെക്കാലമായി കേരളം ആഗ്രഹിച്ചുകൊണ്ടിരുന്ന വിധി നിർണയമാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ സംഭവിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഭരണ മാറ്റത്തിനു മുൻപുള്ള ജനങ്ങളുടെ പ്രതിജ്ഞയായി ഫലത്തെ കാണണം.
വിജയം പ്രവാസ ലോകത്തുള്ള സഹോദരങ്ങൾക്കു കൂടി അവകാശപ്പെട്ടതാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ വേണ്ടി മാത്രം നാട്ടിലെത്തിയ പ്രവാസികളുണ്ട്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾക്ക് പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

