ആലക്കോട് ∙ വെള്ളാട്- തേർമല-മാവുഞ്ചാൽ റോഡ് തകർന്നതിനെത്തുടർന്ന് ഇതുവഴിയുള്ള യാത്ര ദുരിതമായി. തേർമല-മാവുഞ്ചാൽ പ്രദേശങ്ങളിലെ എൺപത്തി അഞ്ചോളം കുടുംബങ്ങളാണ് ഇതിന്റെ ദുരിതമനുഭവിക്കുന്നത്. 6 കിലോമീറ്ററുള്ള റോഡിന്റെ ഏറിയ ഭാഗവും തകർച്ചയിലാണ്.
റീടാറിങ്ങിനായി ടാറിങ് കുത്തിപ്പൊളിച്ചതു മൂലം ദുരിതം ഇരട്ടിച്ചു. ഒരു കിലോമീറ്ററിൽ താഴെയാണ് റീടാർ ചെയ്യുന്നത്. കഴിഞ്ഞ മേയിൽ ടാറിങ് കുത്തിപ്പൊളിച്ച ശേഷം മഴ പെയ്തതിനാൽ തുടർപ്രവൃത്തി നടന്നില്ല.
ഇളകിക്കിടക്കുന്ന മെറ്റൽ വാഹനങ്ങൾ പോകുമ്പോൾ കാൽനട യാത്രക്കാരുടെ ദേഹത്ത് പതിക്കുന്നതും പതിവാകുന്നു.
ഒട്ടേറെ വിദ്യാർഥികൾ സ്കൂളുകളിലേക്ക് നടന്നുപോകുന്ന റോഡാണിത്.
അതേസമയം റോഡിന്റെ തകർച്ചമൂലം ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ ഓട്ടം പോകാൻ മടിക്കുകയാണ്. കാൽനടയാത്ര പോലും ദുസ്സഹമായതിനാൽ നാട്ടുകാർക്ക് മറ്റൊരു റോഡിലൂടെ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. നേരത്തേ മാവുഞ്ചാലിൽ പ്രവർത്തിച്ച കരിങ്കൽ ക്വാറിയിലേക്ക് ലോറികളുടെ തുടർച്ചയായ വരവും പോക്കുമാണ് റോഡിന്റെ ദുർഗതിക്ക് കാരണം. റോഡ് നവീകരണത്തിന് 1.10 കോടി രൂപ കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയെന്നു പറയുന്നുണ്ടെങ്കിലും തുടർനടപടിയായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

