പേരാവൂർ∙ കോളയാട് പഞ്ചായത്തിൽ നാത്തൂന്മാർ തമ്മിലുള്ള മത്സരമാണ് കൗതുകം. ഏത് മുന്നണികളേയും മാറിമാറി തുണയ്ക്കുന്ന പഞ്ചായത്തിലെ നാലാം വാർഡായ പാടിപ്പറമ്പിലാണ് നാത്തൂന്മാരുടെ ഏറ്റുമുട്ടൽ നടക്കുന്നത്.
ഇടതു മുന്നണിയിലെ കെ.വി.ശോഭനയും കോൺഗ്രസിലെ രൂപാ വിശ്വനാഥനുമാണ് ഇരുഭാഗത്തുമായി മത്സരിക്കുന്നത്. രൂപയുടെ ഭർത്താവ് വിശ്വനാഥന്റെ സഹോദരിയാണ് കെ.വി.ശോഭന.
കുടുംബശ്രീ പ്രവർത്തന രംഗത്ത് നിന്നാണ് ശോഭന വരുന്നത്.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ആദ്യമായാണ് ശോഭന മത്സരരംഗത്ത് വരുന്നത്.
വ്യാപാര മേഖലയിലാണ് ഭർത്താവ് സത്യനാഥൻ. മഹിളാ കോൺഗ്രസ് കോളയാട് ബ്ലോക്ക് പ്രസിഡന്റായ രൂപ ഇരിട്ടിയിൽ സഹകരണ ബാങ്ക് ജീവനക്കാരിയാണ്. പേരാവൂർ ബ്ലോക്കിലെ ആലച്ചേരി ഡിവിഷനിൽ 2020ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ഭർത്താവ് വിശ്വനാഥൻ കെഎസ്എഫ്ഇയിൽ കലക്ഷൻ ഏജന്റാണ്. കുടുംബകാര്യം തിരഞ്ഞെടുപ്പിൽ ഇല്ലെന്നും ബന്ധങ്ങൾക്ക് അകൽച്ചയുണ്ടാകില്ലെന്നും തീരുമാനിച്ചാണ് രണ്ടുപേരും മത്സരത്തിന് ഇറങ്ങിയിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

