ശ്രീകണ്ഠപുരം, പരിയാരം∙ ഇന്നലെ ഉച്ചക്കഴിഞ്ഞ് ശ്രീകണ്ഠപുരം മേഖലയിൽ കനത്ത മഴയും മിന്നലുമായിരുന്നു. അതിനിടെയാണ് നാടിനെ നടുക്കിയ ആ വാർത്ത പരന്നത്.
നിടിയേങ്ങയിൽ 2 ചെങ്കൽ തൊഴിലാളികൾ മിന്നലേറ്റു മരിച്ചു. ശ്രീകണ്ഠപുരം നഗരസഭയുടെ ആംബുലൻസ് ഓടിക്കുന്ന നിടിയേങ്ങ സ്വദേശി പി.വി.ജയൻ ആംബുലൻസുമായി സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി.
ലളിതകലാ അക്കാദമിയുടെ കലാഗ്രാമം പ്രവർത്തിക്കുന്ന കാക്കണ്ണൻ പാറയിൽ, കലാഗ്രാമത്തിൽ നിന്ന് കുറച്ചുമാറി പ്രവർത്തിക്കുന്ന ചെങ്കൽ പണയോട് ചേർന്നായിരുന്നു ദുരന്തം.
ഇവിടെ നിന്ന് ഉച്ചഭക്ഷണം കഴിക്കാനായി പരിസരത്തേക്ക് നീങ്ങിയ 5 തൊഴിലാളികൾക്കാണ് മിന്നലേറ്റത്. ജാസ് നസ്രി, രാജേഷ് മഹാനന്ദിയ എന്നിവർ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
3 പേർ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതം പണയിൽ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്കും ഉണ്ടായതായാണ് വിവരം.
പണയിൽ വെള്ളം നിറഞ്ഞതിനാൽ പണി തൽക്കാലം നിർത്തിവച്ചു. പണയുടെ സമീപത്തെ ഷെഡിലിരുന്ന് ഭക്ഷണം കഴിച്ചിട്ടു മഴയായതിനാൽ തൊഴിലാളികൾ വിശ്രമിക്കുകയായിരുന്നു.
കനത്ത ചൂടിൽ ആശ്വാസമായി വന്ന മഴ കണ്ട് ഷെഡിൽ നിന്നിറങ്ങിയപ്പോഴാണ് ജാസ്, രാജേഷ് എന്നിവർക്ക് മിന്നലേറ്റത്. മിന്നലിന്റെ ശക്തി ജാസും രാജേഷും തെറിച്ചുവീണു. സമീപ ഭാഗങ്ങളിലുണ്ടായിരുന്നവർക്കും മിന്നലേറ്റതായി അപകടത്തിൽ നിന്നു രക്ഷപ്പെട്ട
ഒഡീഷ സ്വദശികളായ രക്നോശ്വർ, മുഹമ്മദ് ബാഷ എന്നിവർ പറഞ്ഞു. മഴയും മിന്നലും ശക്തമായതിനാൽ പണി നിർത്തിവയ്ക്കാനും തൊഴിലാളികൾ സുരക്ഷിതമായ താൽക്കാലിക ഷെഡിൽ വിശ്രമിക്കാനും പണ നടത്തുന്ന ലക്ഷ്മണൻ ആവശ്യപ്പെട്ടു തിരിച്ചുപോകുന്നതിനിടയിലാണ് അപകടം നടന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]