കോളയാട് ∙ കോളയാട് ടൗൺ സൗന്ദര്യവൽക്കരണം പ്രവൃത്തി ഒരു വർഷം ആവാറായിട്ടും പൂർത്തിയായില്ല. പേരാവൂർ ബ്ലോക്കിലെ ആദ്യ സമ്പൂർണ സുന്ദര ടൗൺ ആവാൻ ഒരുങ്ങിയാണ് കോളയാട് ടൗൺ നവീകരണം കഴിഞ്ഞ വർഷം ആരംഭിച്ചത്.
എന്നാൽ ഒരു വർഷം പിന്നിടുമ്പോൾ പലയിടത്തും ലൈറ്റുകൾ ഫിറ്റ് ചെയ്ത് കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് ഷോപ്പിങ് കോപ്ലക്സിലേക്കുള്ള പ്രവേശിക്കാനുള്ള സ്റ്റെപ്പുകൾ എല്ലാം വീതി കുട്ടിയപ്പോൾ എടുത്ത് കളഞ്ഞത് പൂർവസ്ഥിതിയിൽ ആക്കാത്തത് ജനങ്ങൾക്ക് വ്യാപാര സ്ഥാപനങ്ങളിലേക്ക് കടന്നു ചെല്ലാൻ പ്രയാസം ആയി.
തലശ്ശേരി – ബാവലി അന്തർ സംസ്ഥാന പാതയിലെ പ്രധാന ടൗണുകളിൽ ഒന്നായ കോളയാട് ടൗൺ വികസനത്തിന് മട്ടന്നൂർ എംഎൽഎ കെ.കെ.ഷൈലജയുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപയാണ് അനുവദിച്ചത്.വീതി കുറഞ്ഞ റോഡായതിനാൽ ടൗണിൽ വാഹന പാർക്കിങ്ങിനും കാൽനട
യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ്. ഒരു വശത്ത് ഓട്ടോ പാർക്കിങ്ങും മറുവശത്ത് ഗുഡ്സ് പാർക്കിങ്ങുമുണ്ട്.
ടൗണിന്റെ മധ്യഭാഗത്താണ് വായന്നൂർ, ആലച്ചേരി ഭാഗത്തേക്കുള്ള റോഡ് ആരംഭിക്കുന്നതും. ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യങ്ങളില്ല.
ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതി സ്ഥലം എംഎൽഎ കെ.കെ.ശൈലജ മുഖാന്തരം നവകേരള സദസ്സിൽ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയത്. ടൗണിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ട
മന്ത്രി ബജറ്റിൽ ടൗൺ സൗന്ദര്യവൽക്കരണത്തിന് രണ്ട് കോടി നീക്കി വയ്ക്കുകയായിരുന്നു. മന്ത്രി തന്നെ ഇടപെട്ട
പൊതുമരാമത്ത് വകുപ്പിന്റെ അനുബന്ധ നടപടികൾ വേഗത്തിലാക്കിയതോടെ ആണ് പദ്ധതിക്ക് തുടക്കമായത്. 2025 മാർച്ചോടെ പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം, എന്നാൽ പൂർത്തിയായില്ല.താഴെ കോളയാട് കള്ള് ഷാപ്പ് മുതൽ മേലെ കോളയാട് കെഎസ്ഇബി ഓഫിസ് വരെയുള്ള ഒരു കിലോ മീറ്റർ ദൂരം വീതി കൂട്ടി മെക്കാഡം ടാറിങ് ചെയ്യുക.
റോഡിനിരുവശത്തും ഡ്രെയിനേജുകൾ സ്ഥാപിച്ച് കാൽനട
യാത്രക്കാർക്ക് സുഗമമായി നടക്കാൻ നടപ്പാതകൾ ഒരുക്കുക, നടപ്പാതകളുടെ ഒരു വശം കൈവരികളും ഇവയിൽ പൂച്ചട്ടികളും ഒരുക്കുക, ടൗൺ സ്ഥിതി ചെയ്യുന്ന ഒരു കിലോ മീറ്റർ ദൂരം റോഡിൽ ഇരുവശവും തെരുവ് വിളക്കുകൾ സ്ഥാപിക്കുക, വാഹന പാർക്കിങ്ങിന് പ്രത്യേകം സ്ഥല സൗകര്യം ഒരുക്കുക എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇവയിൽ പല പ്രവൃത്തികളും പൂർത്തിയായപ്പോൾ ചില പ്രവൃത്തികൾ പൂർത്തിയാക്കാതെ ഇഴഞ്ഞു നീങ്ങുന്നതാണ് വിമർശനത്തിന് വഴിയൊരുക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]