പയ്യന്നൂർ ∙ ശുദ്ധജലപൈപ്പ് പൊട്ടി ടൗൺ റോഡിൽ വലിയ കുഴി രൂപപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിലധികമായി വെള്ളം പുറത്തേക്ക് ഒഴുകുന്നു.
ഇത് മൂലം രൂപപ്പെട്ട കുഴിയടയ്ക്കാൻ മരാമത്ത് വകുപ്പ് പല ശ്രമങ്ങളും നടത്തിയെങ്കിലും റോഡിനടിയിലെ പൊട്ടിയ പൈപ്പിൽ നിന്ന് ശക്തമായി വെള്ളം പുറത്തേക്ക് ഒഴുകുമ്പോൾ അടച്ച കുഴി വീണ്ടും രൂപപ്പെടുന്നു.
ടൗണിലെ പ്രധാന റോഡും മെക്കാഡം റോഡുമായതിനാൽ വാഹന ഡ്രൈവർമാർക്ക് കുഴിയുടെ തൊട്ടുമുന്നിൽ എത്തുമ്പോൾ മാത്രമേ ശ്രദ്ധയിൽ പെടുന്നുള്ളൂ.
ഈ സന്ദർഭത്തിൽ വാഹനം കുഴിയിൽ വീഴാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചെടുക്കുമ്പോൾ അപകടത്തിന് വഴിയൊരുക്കുന്നു. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽ പെടാൻ സാധ്യതയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]