ചെറുപുഴ ∙ കോഴിച്ചാൽ തുരുത്തിലേക്കുള്ള ഇരുമ്പുപാലം യഥാർഥ്യമായി. ഇതോടെ തുരുത്ത് നിവാസികൾ മഴക്കാലത്ത് അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായി. എല്ലാ മഴക്കാലത്തും തേജസ്വിനിപ്പുഴയുടെ അരികിലെ കോഴിച്ചാൽ തുരുത്തിൽ വെള്ളം കയറുന്നതു പതിവാണ്.
ഈ സമയം താൽക്കാലികമായി നിർമിക്കുന്ന മരപ്പാലത്തിലൂടെ പഞ്ചായത്തും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു തുരുത്തിലെ കുടുംബങ്ങളെ പുറത്തെത്തിക്കുകയാണു ചെയ്യുന്നത്.എന്നാൽ 2024ലെ മലവെള്ളപാച്ചിലിൽ തുരുത്ത് നിവാസികൾ തീർത്തും ഒറ്റപ്പെട്ടു.
ഇതേത്തുടർന്നു തേജസ്വിനിപ്പുഴയ്ക്കു കുറുകെ താൽക്കാലിക പാലം നിർമിച്ച സേനാംഗങ്ങളും നാട്ടുകാരും കോഴിച്ചാൽ തുരുത്തിലെത്തി ഇവിടുത്തെ താമസക്കാരെ പുറത്തെത്തിക്കുകയായിരുന്നു. അന്നു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ അടുത്ത വർഷം ഇരുമ്പുപാലം നിർമിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. 14 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് തുരുത്തിലേക്കു നിർമിച്ച ഇരുമ്പുപാലത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് ടി.ഐ.മധുസൂദനൻ എംഎൽഎ നിർവഹിക്കും. 21 മീറ്റർ നീളവും ഒന്നേകാൽ മീറ്റർ വീതിയുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]