
ഇന്ന്
∙ ബാങ്ക് അവധി
എസ്സി, എസ്ടി സീറ്റൊഴിവ്
ശ്രീകണ്ഠപുരം∙ കോട്ടൂർ ടെക്നിക്കൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഐടിഐയിലെ മെക്കാനിക് മോട്ടർ വെഹിക്കിൾ (എംഎംവി) കോഴ്സിൽ 2 എസ്സി, എസ്ടി സംവരണ സീറ്റുകൾ ഒഴിവുണ്ട്. എസ്എസ്എൽസി പാസായ അർഹരായവർ 21ന് അകം സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
04602230126,8714230126.
അധ്യാപക നിയമനം
തളിപ്പറമ്പ്∙കുറ്റ്യേരി ഗവ ഹൈസ്കൂളിൽ എച്ച്എസ്ടി ഗണിതം അധ്യാപകനെ വേണം. കൂടിക്കാഴ്ച 16ന് 10ന്.
കണിയഞ്ചാൽ∙ ഗവ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇംഗ്ലിഷ്, ഫിസിക്സ് (ജൂനിയർ) അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡും അസ്സൽ സർട്ടിഫിക്കറ്റുകളും കൊണ്ടുവരണം.
അഭിമുഖം 30ന് 11ന് സ്കൂൾ ഓഫിസിൽ.
ഗതാഗത നിയന്ത്രണം
∙കണ്ണൂർ- മമ്പറം റോഡിൽ കീഴ്ത്തള്ളി ആർഒബിക്ക് താഴെ ഇന്റർലോക്ക് പ്രവൃത്തി നടക്കുന്നതിനാൽ 16, 17 തീയതികളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കണ്ണൂർ മരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ബോണസ് വിതരണം ചെയ്യും
കണ്ണൂർ∙ ജില്ലയിൽ പ്രവർത്തിക്കുന്ന പാചകവാതക ഏജൻസികളിലെ തൊഴിലാളികളുടെ 2024-25 വർഷത്തെ ബോണസ് സംബന്ധിച്ച് ജില്ലാ ലേബർ ഓഫിസർ എ.കെ.ജയശ്രീയുടെ മധ്യസ്ഥതയിൽ യോഗം ചേർന്നു. നിലവിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 2023-24 വർഷത്തെ ഡിഎയും കണക്കാക്കി ആയതിന്റെ 14.1 ശതമാനം ബോണസ് 25നകം മുഴുവൻ തൊഴിലാളികൾക്കും നൽകാൻ ചർച്ചയിൽ തീരുമാനമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]