
പേരാവൂർ ∙ മറ്റൊന്നും ചിന്തിക്കാൻ സമയമില്ല, ഉടൻ ഇടപെട്ട് മണത്തണ-കൊട്ടിയൂർ- അമ്പായത്തോട് മലയോര ഹൈവേയിൽ അടിയന്തര സൗകര്യങ്ങൾ ഒരുക്കണം എന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് മലയോര പഞ്ചായത്തുകളും ജനപ്രതിനിധികളും. 12 മീറ്റർ വീതിയുള്ള സ്ഥലത്ത് നിർമിച്ച റോഡിന്റെ ടാറിങ്ങിന് ഇപ്പോഴുമുള്ളത് 5.6 മീറ്റർ വീതി മാത്രം.
ഓവുചാലുകളോ നടപ്പാതകളോ ഒരുക്കിയിട്ടുമില്ല. 2011ൽ ആരംഭിച്ച് 2015ൽ പൂർത്തിയാക്കിയ റോഡാണിത്.
12 വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അധികൃതർ മെനക്കെട്ടിട്ടില്ല. മലയോര ഹൈവേയിൽ മണത്തണ അമ്പായത്തോട് ഭാഗമൊഴികെയുള്ള പലയിടത്തും ബസ് സർവീസുകൾ പോലുമില്ല.
എന്നാൽ, ആ ഭാഗങ്ങളിലാകട്ടെ നടപ്പാതയും ഓവുചാലുകളും ഒരുക്കിയിട്ടുമുണ്ട്. തിരക്കില്ലാത്ത ആ ഭാഗങ്ങൾ നവീകരിക്കുകയും യാത്രക്കാർക്ക് ഏറ്റവും ആവശ്യമായ ഭാഗങ്ങൾ വെറുതേയിടുകയും ചെയ്യുന്നത് എന്തിനാണെന്നാണു സാധാരണക്കാരുടെ ചോദ്യം.
പ്രധാന ആവശ്യങ്ങൾ
12 വർഷം മുൻപ്, കൊട്ടിയൂർ വൈശാഖ ഉത്സവകാലത്ത് ഏതാനും മണിക്കൂറുകളോ ഏതാനും കിലോമീറ്റുകളോ മാത്രമാണു ഗതാഗത പ്രശ്നങ്ങൾ ഉണ്ടായിരുന്നത്.
എന്നാൽ, ഇപ്പോൾ ഒരു മാസത്തിലധികം ഗതാഗതക്കുരുക്ക് പതിവായിരിക്കുന്നു. റോഡ് വീതി കൂട്ടി നവീകരിക്കാതെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല.
∙ മണത്തണ കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയുടെ ഇരുവശത്തും ഒരു മീറ്റർ വീതം വീതിയിൽ കാനകൾ നിർമിക്കണം.
∙ ടാറിങ്ങിന്റെ വീതി കൂട്ടണം. ∙ ഇരു ഭാഗത്തും കോൺക്രീറ്റ് ചെയ്യണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]