
പാപ്പിനിശ്ശേരി ∙ കഴിഞ്ഞ 8 വർഷമായി ഇരുട്ടിലായിക്കിടന്ന പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ നിറയെ വെളിച്ചമെത്തിക്കുന്നു. കെ.വി.സുമേഷ് എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് റെയിൽവേ മേൽപാലത്തിൽ പുതിയ വഴിവിളക്കുകൾ സ്ഥാപിക്കുന്നത്. മേൽപാലത്തിൽ 20ൽ അധികം മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനുള്ള പ്രവൃത്തിക്ക് ഇന്നലെ തുടക്കമായി.
എംഎൽഎയുടെ പ്രത്യേക ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ ഇതിനായി അനുവദിച്ചു കഴിഞ്ഞു. പിഡബ്ല്യുഡി ഇലക്ട്രിക്കൽസ് വിഭാഗം വഴി ടെൻഡർ നൽകിയാണ് മേൽപാലത്തിലെ പുതുവെളിച്ചം പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഇതിനായി സോളർ പാനലുകളും മറ്റു സാമഗ്രികളും അഴിച്ചുമാറ്റുന്ന ജോലിക്ക് ഇന്നലെ തുടക്കം കുറിച്ചു.
വിളക്കുകാലുകളിൽ പുതിയ എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു കെഎസ്ഇബിയുമായി ചേർന്നു വൈദ്യുതി എത്തിച്ചായിരിക്കും പ്രവർത്തനം. ഇരുട്ടു നിറഞ്ഞ പാലത്തിൽ അപകടം വർധിക്കുന്നതിനാൽ പാലത്തിൽ വെളിച്ചമെത്തിക്കണമെന്ന ആവശ്യം നാട്ടുകാരും വിവിധ സംഘടനകളും വർഷങ്ങളായി ഉന്നയിക്കുന്നു.
ആവശ്യമാണ്. ഒട്ടേറെ നിവേദനങ്ങളും നൽകിയിരുന്നു.
2018 ൽ കെഎസ്ടിപി റോഡ് ഉദ്ഘാടനം നടക്കുമ്പോൾ മേൽപാലത്തിൽ 27 സോളർ വിളക്കുകൾ സ്ഥാപിച്ചിരുന്നു.
എന്നാൽ ഇവ അധികകാലം പ്രവർത്തനമില്ലാതെ നോക്കുകുത്തിയായി മാറി. പാപ്പിനിശ്ശേരി– പിലാത്തറ കെഎസ്ടിപി റോഡിൽ സ്ഥാപിച്ച സോളർ വിളക്കുകളിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. വിളക്കുകാലുകളിലെ ബാറ്ററികൾ പരക്കെ മോഷണം പോയിട്ടുണ്ട്. നിലവിൽ ദേശീയപാത നിർമാണം നടക്കുന്നതിനാൽ പാചകവാതക ടാങ്കർ ലോറികളടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മേൽപാലത്തിൽ വെളിച്ചമെത്തിക്കുന്നത് ഏറെ ഗുണകരമാകും.വർഷങ്ങളായി ഇരുട്ടിലായ പാലത്തിൽ പുതിയ വഴിവിളക്കുകൾ സ്ഥാപിക്കാൻ പരിശ്രമിച്ച കെ.വി.സുമേഷ് എംഎൽഎയുടെ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നതാണെന്നു നാട്ടുകാർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]