
പഴയങ്ങാടി ∙ പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെട്ടത് മത്സ്യത്തൊഴിലാളികൾക്ക് ദുരിതമാകുന്നു.
നിർമാണം നടക്കുന്ന ചൂട്ടാട്, പാലക്കോട് എന്നിവിടങ്ങളിലെ പുലിമുട്ടിനോടു ചേർന്നാണ് മണൽത്തിട്ട രൂപപ്പെട്ടത്.
ഇതോടെ അഴിമുഖത്തിലൂടെ കരയിലേക്ക് വള്ളം അടുപ്പിക്കാൻ പ്രയാസമാണ്. വേലിയേറ്റ സമയം മാത്രമാണ് അതിസാഹസികമായി വള്ളങ്ങൾ കരയിലേക്ക് എത്തിക്കുന്നത്. അഴിമുഖത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ ചൂട്ടാട് ഭാഗത്ത് വള്ളങ്ങൾ അടുപ്പിക്കാൻ പറ്റാത്ത അവസ്ഥയാകും.
പാലക്കോട് ഭാഗത്ത് പുലിമുട്ട് നിർമാണം തുടങ്ങിയതിനു ശേഷമാണ് ഇത്തരത്തിൽ അഴിമുഖത്ത് വൻതോതിൽ മണ്ണ് അടിഞ്ഞുകൂടുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
അഴിമുഖത്ത് മണൽതിട്ട രൂപപ്പെട്ടതോടെ മത്സ്യബന്ധനത്തിന് പോകാൻ പറ്റാത്ത മത്സ്യത്തൊഴിലാളികൾ ഏറെയാണ്. ട്രോളിങ് നിരോധനമായതിനാൽ ഇപ്പോൾ കരയിൽനിന്ന് നിശ്ചിത അകലം പാലിച്ചുള്ള ചെറുകിട
മത്സ്യബന്ധനമാണ് നടക്കുന്നത്. അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽത്തിട്ട നീക്കം ചെയ്യാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട
അധികൃതർക്ക് നിവേദനം നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഇല്ലെന്നാണ് ആക്ഷേപം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]