
വൈദ്യുതി മുടക്കം
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊടോളിപ്രം, പുൽപ്പക്കരി, വരുവക്കുണ്ട്, എംഐഇ വെള്ളിയാംപറമ്പ, ബ്രൈറ്റ് ഷെൽ, മെറ്റ്റോവുഡ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ 3 വരെ, ബീരങ്കിബസാർ, കാവുംതാഴെ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
സ്പോട് പ്രവേശനം
മാഹി ∙ പോണ്ടിച്ചേരി സർവകലാശാല നേരിട്ടു നടത്തുന്ന മാഹി കമ്യുണിറ്റി കോളജിൽ ബി.കോം, ബി.വോക് ഓഫിസ് അഡ്മിനിസ്ട്രേഷൻ, ജേണലിസം & മാസ്സ് കമ്യൂണിക്കേഷൻ, ഫാഷൻ ടെക്നോളജി എന്നീ ബിരുദ പ്രോഗ്രാമുകളിലേക്ക് 17ന് സ്പോട് പ്രവേശനം നടത്തുന്നു. വിദ്യാർഥികൾ മാഹി സെമിത്തേരി റോഡിൽ എസ്.പി ഓഫിസിന് അടുത്തുള്ള പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി സെന്ററിൽ രാവിലെ 10.30 ന് സർട്ടിഫിക്കറ്റുകൾ സഹിതം എത്തുക നേരത്തെ പ്രവേശനത്തിനു റജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം എന്ന് സെന്റർ മേധാവി അറിയിച്ചു.
വിവരങ്ങൾക്ക് 9847240523, 9526479496 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
അപേക്ഷാ തീയതി നീട്ടി
മാഹി ∙ പുതുച്ചേരി പ്രഫഷനൽ കോളജിലേക്ക് ഉള്ള സെന്റാക്ക് വഴി പ്രവേശനം നടത്തുന്ന യു.ജി നീറ്റ് അധിഷ്ഠിത കോഴ്സുകളായ (എംബിബിഎസ്/ ബിഡിഎസ്/ബിഎഎംഎസ്/ബിവിഎസ് &എ.എച്ച്. (നാഷനൽ – എസ്.എസ്.
& എൻ.ആർ.ഐ) എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. ഓൺലൈനായി അപേക്ഷകൾ 16ന് വൈകിട്ട് 5 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷകർ അവരുടെ ലോഗിൻ ഡാഷ് ബോർഡിലെ പരാതി ഓപ്ഷൻ വഴിയോ 0413-2655570 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാമെന്ന് സെന്റാക്ക് കോഓർഡിനേറ്റർ അറിയിച്ചു.
അറബിക് അധ്യാപക ഒഴിവ്
പാനൂർ ∙ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിലുള്ള അറബിക് അധ്യാപക സ്ഥിര നിയമനത്തിനുള്ള അഭിമുഖം 17ന് 10.30ന് സ്കൂളിൽ നടക്കും.
അർഹതയുള്ള അധ്യാപകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണം. 9495327415.
അധ്യാപക ഒഴിവ്
കൊടുവള്ളി∙ ജിവിഎച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ് വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് നാളെ 10ന് കൂടിക്കാഴ്ച നടക്കും.
മാട്ടൂൽ ∙ സിഎച്ച് മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്.
അഭിമുഖം ഇന്ന് രാവിലെ 11ന്. ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം (സീനിയർ), കംപ്യൂട്ടർ സയൻസ് (സീനിയർ) എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്.
അഭിമുഖം നാളെ രാവിലെ 11ന്. തലശ്ശേരി ∙ എൻജിനീയറിങ് കോളജിൽ ബി ടെക് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറെ ആവശ്യമുണ്ട്.
ഒന്നാം ക്ലാസ് എംടെക് ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ 21ന് 10ന്കോളജിൽ ഹാജരാവണം.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.പ്രജിത്ത്.
∙ജനറൽ സർജറി – ഡോ.വിനോദ് കുമാർ. ∙ ഓർത്തോപീഡിക്സ്– ഡോ.
വിജുമോൻ. ∙ഗൈനക്കോളജി –ഡോ.പൂർണിമ.
∙നേത്ര വിഭാഗം –ഡോ.സോണിയ. ∙ഇഎൻടി –ഡോ.സാവിത്രി.
∙പൾമണോളജി –ഡോ.ജയശ്രീ. ∙പീഡിയാട്രിക്സ് –ഡോ.അബ്ദുൽസലീം.
∙ഡന്റൽ – ഡോ.രജിത. ∙സ്കിൻ –ഡോ.അബൂബക്കർ.
∙സൈക്യാട്രി – ഡോ.മീനുമേരി. ∙ക്ലിനിക്കൽ സൈക്കോളജി– ഡോ.ഇ.വി.ജോണി.
ഗതാഗത നിയന്ത്രണം
തളിപ്പറമ്പ് ∙ നഗരസഭയിലെ കാവിൻമുനമ്പ് – മുള്ളൂൽ – വെള്ളിക്കീൽ – ഏഴാം മൈൽ – തൃച്ചംബരം – മുയ്യം – ബാവുപറമ്പ – കോൾമൊട്ട
റോഡിൽ തൃച്ചംബരം ഭാഗത്ത് ക്രോസ് ഡ്രെയ്നേജ് നിർമാണം നടക്കുന്നതിനാൽ ജൂലൈ 15 മുതൽ 30 ദിവസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുയ്യം ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ഭ്രാന്തൻ കുന്ന് പാലക്കുളങ്ങര റോഡ് വഴിയും തളിപ്പറമ്പ് ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ ചിന്മയ സ്കൂൾ ഭാഗത്തു കൂടിയും തിരിഞ്ഞുപോകണം.
സൗജന്യ നേത്ര പരിശോധനാക്യാംപ്
കേരള ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കായി നാളെ കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ രാവിലെ 10 മുതൽ രണ്ട് വരെ സൗജന്യനേത്ര പരിശോധനാക്യാംപ് നടക്കും. ഫോൺ: 7025843221
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]