
കരിവെള്ളൂർ ∙ കരിവെള്ളൂർ പെരളം പഞ്ചായത്തിലെ ഗ്രാമീണ മേഖലയിലൂടെ ആദ്യ ബസ് സർവീസ് നടത്തിയ കരിവെള്ളൂർ-പലിയേരികൊവ്വൽ റോഡ് ശാപമോക്ഷം കാത്തിരിക്കുന്നു. മഴ കനത്തതോടെ പലിയേരി ഭാഗത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്നു.
വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. കരിവെള്ളൂർ പെരളം പഞ്ചായത്തിലെ റോഡുകളെല്ലാം വീതികൂട്ടിയിട്ടും കരിവെള്ളൂർ-പലിയേരികൊവ്വൽ റോഡ് നവീകരിക്കണമെന്ന ആവശ്യം നിറവേറിയില്ല.
ഓവുചാൽ ഇല്ലാത്തതിനാൽ പലയിടങ്ങളിലും വെള്ളക്കെട്ട് പതിവാണ്.
പലിയേരി ചകിരി കമ്പനിയുടെ മുന്നിൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനട
യാത്രകാർക്കും ഇരുചക്രവാഹനങ്ങൾക്കും ഇതുവഴി കടന്നുപോവുക എളുപ്പമല്ല. പലരും ഇവിടെ വീഴാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. ചീമേനി, കൊടക്കാട്, പുത്തൂർ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് കരിവെള്ളൂർ, ഓണക്കുന്ന് എന്നിവിടങ്ങളിലേക്ക് പലിയേരി വഴിയാണ് ആളുകൾ എത്തിച്ചേരുന്നത്.പൊട്ടിപ്പൊളിഞ്ഞ ഭാഗം നവീകരിച്ച് റോഡിന് വീതികൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]