
പരിയാരം ∙ ദിനംപ്രതി ഒട്ടേറെ രോഗികളടക്കം ആശ്രയിക്കുന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി പരിസരം തെരുവുനായ്ക്കളുടെ താവളമായി. ആശുപത്രിക്കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നായ്ക്കൾ തമ്പടിക്കുകയാണ്. ഇതു രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഭീഷണിയായി.മെഡിക്കൽ വിദ്യാർഥിനികളുടെ ഹോസ്റ്റലിൽ തെരുവുനായ്ക്കൾ കയറുന്നതും ആശങ്കയിലാക്കുന്നുണ്ട്.
പ്രദേശത്തു നിർത്തിയിട്ട
സ്കൂട്ടർ തെരുവുനായ്ക്കൾ കടിച്ചു നശിപ്പിക്കുന്നു. ക്യാംപസിൽ നായ്ക്കൾ കുറുകെച്ചാടുന്നത് വാഹനാപകടത്തിനു കാരണമാകുന്നുണ്ട്.
ആശുപത്രിക്കെട്ടിട പരിസരത്ത് അലക്ഷ്യമായി ആക്രി സാധനങ്ങൾ കൂട്ടിയിട്ട
ഭാഗം തെരുവുനായ്ക്കളുടെ ആവാസസ്ഥലമാക്കി. ആശുപത്രി പരിസരത്ത് ഏത് നേരത്തും നായ്ക്കളുടെ ആക്രമണം നേരിടേണ്ട
അവസ്ഥയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]