
കണ്ണൂർ ജില്ലയിൽ ഇന്ന് (15-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭരതനാട്യം, കർണാടക സംഗീതം കോഴ്സുകൾ
കണ്ണൂർ ∙ കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജായി പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ എംഎ ഭരതനാട്യം, ബിഎ ഭരതനാട്യം, ബിഎ കർണാടക സംഗീതം എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാം. പ്രിന്റൗട്ട് കോളജിൽ സമർപ്പിക്കണം. അഭിരുചി നിർണയ പരീക്ഷയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. ബിരുദ പ്രോഗ്രാമുകൾക്ക് 17 വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് 19 വരെയും അപേക്ഷിക്കാം. ഫോൺ: 9847260010.
കുറ്റ്യാടി തെങ്ങിൻതൈകൾ നൽകും
പിലാത്തറ ∙ ചെറുതാഴം കൃഷിഭവനിൽ കുറ്റ്യാടി തെങ്ങിൻതൈകൾ സബ്സിഡി നിരക്കിൽ നാളെ രാവിലെ 10 മുതൽ നൽകും. ആവശ്യമുള്ളവർ നികുതി രസീത്, ആധാർ സഹിതം കൃഷി ഭവനിലെത്തണം.
അധ്യാപക ഒഴിവ്
പഴയങ്ങാടി ∙ വെങ്ങര ഗവ.വെൽഫെയർ യുപി സ്കൂളിൽ എൽപി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫുൾടൈം അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 11ന്. ഫോൺ– 7012877971.
അനുമോദനം
പെരുമ്പടവ് ∙ തെന്നം കനിവ് റിലീഫ് സെന്റർ വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയവർക്കു നൽകുന്ന അനുമോദനം ഇന്നു വൈകിട്ട് 5നു തെന്നം ജംക്ഷനിൽ നടക്കും.
വെള്ളോറ ∙ കൈരളി വായനശാല ആൻഡ് ഗ്രന്ഥാലയം എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികൾക്കു നൽകുന്ന അനുമോദനം നാളെ വൈകിട്ട് 5നു വായനശാലയിൽ നടക്കും.
ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ 25 വരെ
ഏരുവേശി ∙ജനകീയാസൂത്രണം 2025 26 പദ്ധതി പ്രകാരം ഏരുവേശി പഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോമുകൾ വാർഡ് മെംബർമാരുടെ പക്കലും പഞ്ചായത്ത് ഓഫിസിലും ലഭ്യമാണ്. അപേക്ഷകർ ഫോം വാങ്ങി പൂരിപ്പിച്ച് 25ന് അകം അതതു വാർഡ് മെംബർമാരെ ഏൽപിക്കേണ്ടതാണ്.
അഗ്രി സ്റ്റാക് റജിസ്ട്രേഷൻ 18ന്
ഏരുവേശി ∙പിഎം കിസാൻ സമ്മാൻ നിധി ആനുകൂല്യം ലഭിക്കുന്നതും അല്ലാത്തതുമായ കർഷകരുടെ ഡേറ്റയും കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഏകീകരിക്കാൻ തയാറാക്കിയിട്ടുള്ള അഗ്രി സ്റ്റാക് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കുള്ള എരുവേശി പഞ്ചായത്തിലെ റജിസ്ട്രേഷനും കർഷക സഭയും 18 ന് രാവിലെ 10.30 മുതൽ പഞ്ചായത്ത് ഹാളിൽ നടക്കും. റജിസ്ട്രേഷനായി വരുന്നവർ ആധാർ കാർഡ്, ആധാറുമായി ലിങ്ക് ചെയ്ത ഫോൺ, ഭൂനികുതി രസീത് എന്നിവ കരുതേണ്ടതാണ്.