ചൊവ്വാഴ്ച രാത്രി ജില്ലയുടെ പലഭാഗത്തും പെയ്ത ശക്തമായ മഴ കർഷകർക്കു തിരിച്ചടിയായി. മാവും കശുമാവും പൂക്കുന്ന സമയത്തെ മഴ വൻ നഷ്ടമുണ്ടാക്കി.
പച്ചക്കറിക്കൃഷിയെയും ദോഷമായി ബാധിച്ചു. ഉണക്കാനിട്ട
അടയ്ക്ക മഴയിൽ നനഞ്ഞും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.കുറ്റ്യാട്ടൂരിൽ ഇക്കുറിയും മാമ്പഴക്കാലം ഉണ്ടാകില്ലെന്ന് ഉറപ്പായി. മാവു പൂത്തത് കുറവായിരുന്നു.
ഉള്ള പൂവിന് മഴ ദോഷമാകുകയും ചെയ്തു.
നനഞ്ഞ് അടയ്ക്ക, വാട്ടുകപ്പ, മഞ്ഞൾ
ഉണങ്ങാനിട്ട അടയ്ക്ക, മഞ്ഞൾ, വാട്ടുകപ്പ, കാപ്പി തുടങ്ങിയ വിളകൾ മഴയിൽ കുതിർന്നു നശിച്ചു.
ഇനി ഇവ സൂക്ഷിച്ചു വയ്ക്കാനാവില്ല. മഴക്കാലം മാസങ്ങളോളം നീണ്ടതിനാൽ ഈ സീസണിൽ അടയ്ക്ക ഉൽപാദനം പൊതുവേ കുറവാണ്. എന്നാൽ വിപണിയിൽ നല്ല വിലയുമുണ്ട്.
അടയ്ക്ക നന്നായി ഉണക്കി സൂക്ഷിക്കാനുള്ള തയാറെടുപ്പ് നടത്തി വരുന്നതിനിടയിലാണ് മഴ പെയ്തത്. കെട്ടിടങ്ങളുടെ മുകളിലും പറമ്പുകളിലും ഉണങ്ങാനിട്ട
അടയ്ക്ക മുഴുവൻ വെള്ളത്തിലായി.
വാട്ടുകപ്പയുടെയും മഞ്ഞളിന്റെയും സ്ഥിതി ഇതു തന്നെയാണ്. കാപ്പിക്കുരു പറിച്ചെടുക്കുന്ന സമയത്തു പെയ്ത മഴ കർഷകർക്ക് കനത്ത പ്രഹരമാണുണ്ടാക്കിയത്.
മഴ പെയ്തതോടെ കാപ്പിച്ചെടികൾ പൂവിടാനുള്ള സാധ്യതയുണ്ടെന്നാണു കർഷകർ പറയുന്നത്. എന്നാൽ ചൂടു കനക്കുമ്പോൾ ഉണങ്ങും.
ഇത് അടുത്ത വർഷം കാപ്പി ഉൽപാദനത്തിൽ കുറവുണ്ടാക്കും.
മഴയിൽ കുത്തേറ്റ് തേനീച്ചക്കർഷകർ
തേൻ സീസണിന്റെ ആരംഭത്തിൽ പെയ്ത മഴ തേനീച്ചക്കർഷകർക്ക് വിനയാകും. കേരളത്തിൽ തേനീച്ചക്കർഷകർ റബറിനെ ആശ്രയിച്ചാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
റബർ തളിർത്ത് ഇല മൂപ്പെത്തുന്ന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലമാണ് കേരളത്തിൽ തേൻ സീസൺ. ജനുവരിയിൽ പെയ്ത മഴ, തളിർത്ത ഇലകൾ പൊഴിയുന്നതിനും അവശേഷിക്കുന്ന ഇലകളുടെ മുരടിപ്പിനും കാരണമാവും. റബറിന്റെ ആരോഗ്യമുള്ള ഇലകളുടെ ഞെട്ടിൽനിന്നും ഇലത്തുമ്പിൽ നിന്നുമാണ് പ്രധാനമായും തേൻ ലഭിക്കുക.
ഇലകൾ നശിക്കുന്നതോടെ തേനും നഷ്ടമാവും. മഴ തുടർന്നാൽ ഈ വർഷത്തെ തേൻ സീസൺ പൂർണമായും ഇല്ലാതാകും. കർഷകരുടെ നഷ്ടത്തിനൊപ്പം തേൻ സീസൺ ആശ്രയിച്ച് ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികൾക്കും ജോലി ഇല്ലാതാവും.
നെല്ല്, പച്ചക്കറികർഷകർക്കും ദുഃഖം
പച്ചക്കറി കർഷകരെയാണ് മഴ കൂടുതലായി ആശങ്കയിലാക്കിയത്.
തൈകളിൽ പൂവിടുകയും കായ്ക്കുകയും ചെയ്യുന്ന സമയമാണിപ്പോൾ. മഴ പെയ്താൽ ഉൽപാദനത്തെ ബാധിക്കും.
കൂടാതെ വെള്ളം കെട്ടി നിന്നതിനാൽ തൈകൾ ചീഞ്ഞുപോകുമെന്ന ആശങ്കയുമുണ്ട്. നെൽച്ചെടിക്ക് കതിരുവരുന്ന സമയത്തുള്ള മഴ നെൽക്കർഷകരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
കതിരു വിളയാൻ കൂടുതൽ സമയമെടുത്തേക്കും.
കശുമാവിനുംഭീഷണി
രണ്ടുദിവസത്തെ മഴ കശുമാവിനും ദോഷമായി. രാത്രി മഴയും പകൽ മൂടിക്കെട്ടിയ അന്തരീക്ഷവും പൂക്കൾ വിരിയുന്നതിനു തടസ്സമാണ്.
ജനുവരി മുതൽ മേയ് വരെ തുടരുന്ന കശുവണ്ടി സീസണിന്റെ തുടക്കത്തിൽ തന്നെ കാലാവസ്ഥ പ്രതികൂലമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

