കണ്ണൂര്‍ ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ കെ.കെ.ശൈലജയ്ക്കെതിരെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ആർഎസ്പി നേതാവ് ഇല്ലിക്കല്‍ ആഗസ്തിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബുധനാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇല്ലിക്കൽ ആഗസ്തിയെ പുറത്താക്കിയത്.
നിരന്തരമായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയും നടത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇക്കുറി മട്ടന്നൂരും ആറ്റിങ്ങലും തങ്ങള്‍ക്ക് വേണ്ടെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ ഇല്ലിക്കല്‍ ആഗസ്തി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. കൂടാതെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണവും ഉന്നയിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

